ഞങ്ങളുമുണ്ട്​ കൂടെ; ജനത കർഫ്യൂവിന്​ പിന്തുണയുമായി മമ്മൂട്ടിയും മോഹൻലാലും

കൊച്ചി: കോവിഡ്​ വൈറസി​​െൻറ വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്​ത ‘ജനത കർഫ്യൂ‘ വിന്​ പിന്തുണയുമായി സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. ഇരുവരും മാർച്ച്​ 22 ഞായറാഴ്​ചയിലെ ജനത കർഫ്യൂവിനെ പിന്തുണച്ച്​ സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുവെച്ചു.

Full View

‘‘കൊറോണ വകതിരിവില്ലാതെ കടന്നുവരും. ഇതിന്​ മരുന്ന്​ കണ്ടുപിടിച്ചില്ല. ആരും സുരക്ഷിതരുമല്ല. പക്ഷേ ഇപ്പോൾ നമുക്ക്​ തടയാൻ സാധിക്കും. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആഹ്വാനം ചെയ്​ത ജനത കർഫ്യൂവിന്​ ഞാനും അണിനിരക്കും’’ - മമ്മൂട്ടി വിഡിയോയിൽ പറഞ്ഞു.

Full View

​‘‘േകാവിഡ്​ 19 ഇന്ത്യയിൽ അടുത്ത ഘട്ടത്തിലേക്ക്​ കടക്കുകയാണ്​. വൈറസി​​െൻറ സമൂഹവ്യാപനം ഒറ്റക്കെട്ടായി തടയാം​. വൈറസിനെതിരെ ജനങ്ങളെ സജ്ജരാക്കാൻ രാജ്യത്ത്​ ‘ജനത കർഫ്യൂ’ ആചരിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു കഴിഞ്ഞു. ഇതിന്​ മുഖ്യമന്ത്രി പിന്തുണ അറിയിച്ചു കഴിഞ്ഞു. മറ്റെല്ലാം മാറ്റിവെച്ച്​ വീട്ടിൽ ഒതുങ്ങിക്കൂടാൻ ഞാൻ നിങ്ങളെ ക്ഷണിക്കുകയാണ്​’’ - മോഹൻലാൽ വീഡി​യോയിൽ അഭിപ്രായപ്പെട്ടു.

Tags:    
News Summary - mammootty mohanalal supports janatha curfew

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.