പതിറ്റാണ്ടുകൾക്ക് ശേഷം മമ്മൂട്ടി തെലുങ്ക് സിനിമയിൽ അഭിനയിക്കാൻ പോകുന്നതായി റിപ്പോർട്ട്. ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയായ വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ജീവിത കഥയുടെ ദൃശ്യാവിഷ്കാരത്തിലാണ് മെഗാസ്റ്റാർ നായകനായി എത്തുക. സൂപ്പർതാരം നയൻതാര ചിത്രത്തിൽ നായികയായി എത്തുമെന്നും സൂചനയുണ്ട്.
ചിത്രത്തിെൻറ അണിയറ പ്രവർത്തകർ മമ്മൂട്ടി നിലവിൽ അഭിനയിച്ച് കൊണ്ടിരിക്കുന്ന ചിത്രമായ അബ്രഹാമിെൻറ സന്തതികളുടെ ലൊക്കേഷനിൽ വന്ന് താരവുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം. യാത്ര എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. മഹി രാഘവാണ് സംവിധാനം ചെയ്യുന്നത്.
ആന്ധ്രപ്രദേശ് മുൻമുഖ്യമന്ത്രിയായ വൈ.എസ് രാജശേഖര റെഡ്ഡിയുടെ സംഭവബഹുലമായ ജീവിതം തെലുങ്കിൽ വൻ മുടക്കുമുതലിൽ ഒരുങ്ങുന്നതായുള്ള വാർത്തകൾ മുേമ്പ പുറത്ത് വന്നിരുന്നു. ചിത്രത്തിൽ മമ്മൂട്ടിയെ നായകനാക്കാൻ അണിയറയിൽ ശക്തമായ നീക്കങ്ങളും നടന്നിരുന്നു.ആന്ധ്രപ്രദേശിെൻറ മുഖ്യമന്ത്രിയായ സമയത്ത് ഒരു ഹെലിക്കോപ്റ്റർ അപകടത്തിലാണ് വൈ.എസ്.ആർ കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.