റിപ്പബ്ളിക് ദിനത്തില്‍ സ്കൂളുകളില്‍ മമ്മൂട്ടിയുടെ ലഹരിവിരുദ്ധ സന്ദേശം

കൊച്ചി: റിപ്പബ്ളിക് ദിനത്തില്‍ ലഹരിവിരുദ്ധ പ്രചാരണത്തിന്‍െറ ഭാഗമായി സ്കൂളുകളില്‍ നടന്‍ മമ്മൂട്ടിയുടെ സന്ദേശമത്തെും. കേരളത്തിലെ 12,000 സ്കൂളുകളിലും ഒരേസമയം പ്രദര്‍ശിപ്പിക്കുന്ന ചിത്രം വിക്ടേഴ്സ് ചാനലാണ് തത്സമയം എത്തിക്കുന്നത്. 30 ലക്ഷം കുട്ടികളിലേക്ക് സന്ദേശം എത്തുമെന്ന് കരുതുന്ന ഈ കാമ്പയിനിന്‍െറ ഒൗദ്യോഗിക ഉദ്ഘാടനം ബുധനാഴ്ച ഉച്ചക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

ആഭ്യന്തര വകുപ്പിന്‍െറയും വിദ്യാഭ്യാസ വകുപ്പിന്‍െറയും സഹകരണത്തോടെ മമ്മൂട്ടി നേതൃത്വം കൊടുക്കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്‍റര്‍നാഷനല്‍ ഫൗണ്ടേഷനാണ് ‘വഴികാട്ടി’ എന്ന ഈ ലഹരി വിരുദ്ധ പ്രചാരണം സംഘടിപ്പിക്കുന്നതെന്ന് ചെയര്‍മാന്‍ കെ. മുരളീധരന്‍ എസ്.എഫ്.സി പറഞ്ഞു.
കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ ഉണ്ടായ മൂന്നു വ്യത്യസ്ത സംഭവങ്ങള്‍ ഹ്രസ്വ സിനിമ രൂപത്തില്‍ അവതരിപ്പിക്കുകയാണ്. ആശയവും തിരക്കഥയും ഫോര്‍ട്ട്കൊച്ചി സി.ഐ രാജ്കുമാറാണ്. നിര്‍മാണം കെയര്‍ ആന്‍ഡ് ഷെയറിന് വേണ്ടി മമ്മൂട്ടിയും. ടി.ഡി. ബൈജുവാണ് സംവിധാനം.

Tags:    
News Summary - mammootty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.