മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം മാസ്റ്റർപീസിന് സെൻസർ ബോർഡ് വക ക്ലീൻ യു സർട്ടിഫിക്കറ്റ്. ചിത്രം വരുന്ന ഡിസംബർ 21 വ്യാഴാഴ്ച്ച കേരളത്തിലാകമാനം തിയേറ്ററുകളിലെത്തും.
കോടി ക്ലബിൽ ഇടം നേടിയ പുലിമുരുകന് ശേഷം തിരക്കഥാകൃത്ത് ഉദയകൃഷ്ണ രചന നിർവഹിക്കുന്ന ചിത്രമാണ് മാസ്റ്റർ പീസ്. മാസ്റ്റർ ഓഫ് മാസസ് എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ. രാജാധിരാജക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കാംപസ് പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ചിത്രത്തിൽ എഡ്ഡി എന്ന കോളജ് പ്രഫസറായാണ് മമ്മൂട്ടി എത്തുന്നത്.
ഭവാനി ദുര്‍ഗ എന്ന ഐ.പി.എസ് ഉദ്യോഗസ്ഥയായി വരലക്ഷ്മി അഭിനയിക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനും ഒരു പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്നു. പൂനം ബജ്‌വ ഈ ചിത്രത്തില്‍ കോളജ് പ്രഫസറായി അഭിനയിക്കുന്നു. സന്തോഷ് പണ്ഡിറ്റ്, ഗോകുൽ സുരേഷ് ഗോപി, മുകേഷ്, മഖ്ബൂൽ സൽമാൻ, സിജു ജോൺ, പാഷാണം ഷാജി, ബിജു കുട്ടൻ, അർജുൻ, അശ്വിൻ, ജോഗി, ദിവ്യ ദർശൻ, അജ്മൽ നിയാസ്, സുനിൽ സുഗദ, കൈലാഷ്, കലാഭവൻ ഷാജോൺ, ഗണേഷ് കുമാർ, ക്യാപ്റ്റൻ രാജു, ശിവജി ഗുരുവായൂർ, മഹിമ നമ്പ്യാർ തുടങ്ങി വൻതാരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്.
വിനോദ് ഇല്ലംപിള്ളിയാണ് ഛായാഗ്രഹണം. ബിഗ് ബജറ്റ് ചിത്രം റോയൽ സിനിമാസിന്‍റെ ബാനറിൽ മുൻ പ്രവാസിയായ സി.എച്ച് മുഹമ്മദ് കോടികൾ ചെലവിട്ട് നിർമിക്കുന്നു. റോയൽ സിനിമാസിന്‍റെ ആദ്യ ചിത്രമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.