ചാവേറായി മമ്മൂട്ടി, ബിഗ് ബജറ്റ് ചിത്രം മാമാങ്കം 

മാമാങ്കം പശ്ചാത്തലമാകുന്ന ബിഗ്ബജറ്റ് ചിത്രവുമായി മമ്മൂട്ടി. നവാ​ഗ​ത​നാ​യ സ​ജീ​വ് പി​ള്ള​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെയ്യുന്നത്. ഭാരതപ്പുഴയുടെ തീരത്ത് പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിച്ചിരുന്ന മാമാങ്കം ഉത്സവത്തില്‍ പടവെട്ടാന്‍ എത്തിയിരുന്ന ചാവേറുകളെ കുറിച്ചാണ് ചിത്രം പറയുന്നത്. ചാവേറായിട്ടാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. സജീവ് പിള്ള 12 വർഷം ഗവേഷണം നടത്തി എഴുതിയതാണ് ചിത്രത്തിന്‍റെ തിരക്കഥ. കാവ്യ ഫിലിംസിന്‍റെ ബാനറിൽ വേണു കുന്നമ്പള്ളിയാണ് ചിത്രം നിർമ്മിക്കുന്നത്. താൻ അഭിനയിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ഇതെന്നും വലിയ താരങ്ങളും വിദേശത്ത് നിന്നുള്ള സാങ്കേതിക പ്രവർത്തകരും ചിത്രത്തിന്‍റ ഭാഗമാകുമെന്നും മമ്മൂട്ടി ഫേസ്ബുക്കിലൂടെ അറിയിച്ചു. 

ഗി​രീ​ഷ് ദാ​മോ​ദ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന അ​ങ്കി​ളി​ന്‍റെ ഷൂ​ട്ടിങ് തി​ര​ക്കി​ലാ​ണ് മ​മ്മൂ​ട്ടി ഇ​പ്പോ​ൾ. ത​മി​ഴ്- മ​ല​യാ​ളം ഭാ​ഷ​ക​ളി​ൽ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന സ്ട്രീ​റ്റ് ലൈ​റ്റ്സ് ആ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ റി​ലീ​സ് ചെ​യ്യാ​നു​ള്ള ചി​ത്രം.

Full View
Tags:    
News Summary - Mammootty's New Big Budget Film Maamaangam-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.