കൊച്ചി: തങ്ങളുടെ ജീവിതം വെള്ളിത്തിരയിൽ കണ്ടിറങ്ങിയ ഭിന്നശേഷിക്കാരായ കുട്ടികൾക് കിടയിലേക്ക് നടൻ മമ്മൂട്ടിയും സാധനയും ചിത്രം അണിയിച്ചൊരുക്കിയ സംവിധായകൻ റാമുമെ ത്തിയപ്പോൾ നിറഞ്ഞുതുളുമ്പുകയായിരുന്നു അവരുടെ ഹൃദയങ്ങൾ. പേരൻപ് എന്ന ചിത്രം കണ്ടി റങ്ങിയ വിവിധ സ്പെഷൽ സ്കൂളുകളിലെ കുട്ടികളെ കാണാനും സ്നേഹം പങ്കിടാനുമാണ് ചിത്രത്തി ൽ അമുദവനായി തകർത്തഭിനയിച്ച മമ്മൂട്ടിയും സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച മകൾ പാപ്പായുടെ വേഷമിട്ട സാധനയും സംവിധായകനും കൊച്ചി കവിത തിയറ്ററിലെത്തിയത്.
മാറ്റിനി കഴിഞ്ഞ് ബലൂണും പൂക്കളുമായി മഹാനടനെ കാത്തിരുന്ന കുട്ടികൾക്കിടയിലേക്ക് 6.15ഓടെ നിറഞ്ഞ ചിരിയുമായി മമ്മൂട്ടിയെത്തി. സാധനയും റാമും നേരത്തേ എത്തിയിരുന്നു. എല്ലാവർക്കും മധുരം നൽകിയും വിശേഷങ്ങൾ ചോദിച്ചറിഞ്ഞും നടൻ അവർക്കൊപ്പം ചേർന്നു.
ഇടക്ക് സെറിബ്രൽ പാൾസി ബാധിച്ച അനുഗ്രഹ് വരച്ച് സമ്മാനിച്ച മനോഹര ചിത്രംകണ്ട് അത്ഭുതം കൂറി, എല്ലാവർക്കുംേവണ്ടി ആ ചിത്രം ഉയർത്തിക്കാണിച്ചു. എല്ലാവർക്കും തന്നെ ഒന്നു തൊടണമെന്ന ആഗ്രഹത്തിന് മതിവരുവോളം നിന്നുകൊടുത്തു. ഇടക്ക് മമ്മൂട്ടി എന്നു വിളിച്ചെത്തിയ വീണയെ മമ്മൂക്ക എന്ന് ടീച്ചർ തിരുത്തിയപ്പോൾ വാത്സല്യത്തോടെ ചേർത്തുപിടിച്ചു. കൂട്ടത്തിലൊരാൾ മമ്മൂക്കയോടൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ചപ്പോൾ ഫോൺ വാങ്ങി ചിരിയോടെ സെൽഫിയും.
സെൻറർ ഫോർ എംപവർമെൻറ് ആൻഡ് എൻറിച്ച്മെൻറ്(സെഫീ) ചെയർമാൻ ഡോ. മേരി അനിതയുടെ നേതൃത്വത്തിലാണ് ഭിന്നശേഷിക്കാരായ 45 കുട്ടികളും രക്ഷിതാക്കളും പേരൻപ് പ്രത്യേകമായി കണ്ടത്. തങ്ങളനുഭവിക്കുന്ന ജീവിതമാണ് കണ്ടത് എന്നായിരുന്നു ചിത്രം കണ്ടിറങ്ങിയ രക്ഷിതാക്കളുടെ പ്രതികരണം.
സാധാരണ ഒരു സിനിമപോലെ കാണേണ്ടതല്ല ഈ ചിത്രമെന്നും ഒരനുഭവമാണ് പേരൻപെന്നും മമ്മൂട്ടി പറഞ്ഞു. സാധാരണക്കാരല്ലാത്തവരുടെ ജീവിതത്തിലേക്ക് ഒരു വാതിൽപോലെ തുറക്കുന്ന ചിത്രമാണിത്. കേരളത്തിലുള്ളവരെല്ലാം ഒരു വികാരമായി ചിത്രം ഏറ്റെടുത്തതിൽ സന്തോഷമുണ്ട്. ഭിന്നശേഷിക്കാരായവരെ കുറവുള്ളവരായല്ല, വ്യത്യസ്തരായാണ് (ഡിഫറൻറ്, നോട്ട് െലസ്) കാണേണ്ടതെന്നും ഇവരുടെ ഒപ്പംചേരാൻ കഴിഞ്ഞത് സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.