മമ്മൂട്ടി ചിത്രം അങ്കിളിന്റെ ടീസർ പുറത്തിറങ്ങി. നടനും സംവിധായകനുമായ ജോയ് മാത്യു രചന നിര്‍വഹിച്ച ചിത്രം സംവിധാനം ചെയ്യുന്നത് ഗിരീഷ് ദാമോദറാണ്. കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രമാണിത്.
വയനാടായിരുന്നു പ്രധാന ലൊക്കേഷന്‍.
ജോയ് മാത്യവും സജയ് സെബാസ്റ്റ്യനും ചേർന്നാണ് നിർമിക്കുന്നത്. ഫാമിലി ത്രില്ലർ വിഭാഗത്തിൽ വരുന്ന ചിത്രത്തിൽ അങ്കിൾ എന്ന നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായാണ് മമ്മൂട്ടി അഭിനയിക്കുന്നതെന്ന സൂചനയുണ്ട്.
മൈ ഡാഡ്സ് ഫ്രണ്ട് എന്ന ടാഗ്ലൈനോടെ വരുന്ന ചിത്രത്തിൽ സി.െഎ.എ ഫെയിം കാർത്തിക മുരളീധരൻ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. അളഗപ്പൻ ഛായാഗ്രഹണവുഒ ബിജിബാൽ സംഗീതവും നിർവഹിച്ചിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.