എനിക്ക് കാന്‍സര്‍ കിട്ടി, പക്ഷേ കാന്‍സറിന് എന്നെ കിട്ടിയില്ല; മംമ്​ത

ലോക കാന്‍സര്‍ ദിനത്തില്‍ പത്തുവർഷം മുമ്പുള്ള ത​​െൻറ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച്​ നടി മംമ്ത മോഹന്‍ദാസ്​. 10 ഇയര്‍ ചലഞ്ചി​​െൻറ ഭാഗമായാണ്​ കാന്‍സര്‍ ബാധിച്ച് തല മുണ്ഡനം ചെയ്തപ്പോഴുള്ള ചിത്രം താരം പങ്കുവെച്ചിരിക്കുന്നത്​. പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ചിത്രമെന്ന പേരിൽ 2009 ൽ കാൻസർ ചികിത്സക്കിടെയുള്ള ചിത്രവും 2019 ലെ ചിത്രവുമാണ് കാൻസറിനെ തോൽപ്പിച്ചെന്ന അടികുറിപ്പോടെ പോസ്​റ്റ്​ ചെയ്​തിരിക്കുന്നത്​.

'ഇന്ന് ലോക കാന്‍സര്‍ ദിനം. എ​​െൻറ 10 ഇയര്‍ ചലഞ്ചി​​െൻറ ചിത്രം പോസ്റ്റ് ചെയ്യാന്‍ ഈ ദിവസം വരെ കാത്തിരിക്കാന്‍ ഞാന്‍ തീരുമാനിച്ചിരുന്നു. എനിക്ക് കാന്‍സര്‍ കിട്ടി, പക്ഷേ കാന്‍സറിന് എന്നെ കിട്ടിയില്ല.’

‘എ​​​െൻറ ജീവിതം മാറ്റിമറിച്ച് വര്‍ഷമാണ് 2009. എനിക്കും എ​​െൻറ കുടുംബത്തിനുമുണ്ടായിരുന്ന എല്ലാ പദ്ധതികളും മാറിമറിഞ്ഞ വര്‍ഷം. കഴിഞ്ഞ പത്തുവര്‍ഷങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ഈ കാലമത്രയും ഞാന്‍ ശക്തമായി പോരാടുകയായിരുന്നുവെന്ന് മനസിലാകുന്നു. ധൈര്യപൂര്‍വ്വം നേരിട്ട് അതിജീവിക്കുകയായിരുന്നു.ശുഭാപ്തി വിശ്വാസത്തോടെ ഇത്രയും വര്‍ഷം മുന്നോട്ട് പോകുന്നത് പ്രയാസമേറിയതായിരുന്നു. എന്നാല്‍ എനിക്കതിന് സാധിച്ചു.

അതിന് കാരണം കുറച്ചുപേരാണ്. ആദ്യമായി അച്ഛനോടും അമ്മയോടും നന്ദിപറയുന്നു. സഹോദരസ്‌നേഹം തന്ന എന്റെ ചില കസിന്‍സ്, ഞാന്‍ ശരിക്കും ആരോഗ്യവതിയാണോ അതോ അഭിനയിക്കുകയാണോ എന്ന് നിരന്തരം അന്വേഷിക്കുന്ന പ്രിയപ്പെട്ട സുഹൃത്തുക്കള്‍. എനിക്കൊപ്പം നിന്ന സഹപ്രവര്‍ത്തകര്‍. അവര്‍ എനിക്ക് തന്നെ അവസരങ്ങള്‍. എല്ലാം ഈ സമയം ഞാന്‍ ഓര്‍ക്കുന്നു- മംമ്ത കുറിച്ചു

Tags:    
News Summary - mamta mohandas cancer experience- movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.