തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ ‘ഷോക്കടിപ്പി’ക്കുന്ന ബില്ലിനെതിരെ പരാതിപ്രളയം. സിനിമാതാരങ്ങൾ ഉൾപ്പെടെ പ്രമുഖർ കെ.എസ്.ഇ.ബിക്കെതിരെ രംഗത്തെത്തി. ബോർഡിനെതിരെ രൂക്ഷമായ ആരോപണവുമായി നടൻ മണിയൻപിള്ള രാജു ഞായറാഴ്ച രംഗത്തെത്തി. മുൻകാലങ്ങളിൽ ഏഴായിരം രൂപ ബില്ല് വന്നിരുന്ന സ്ഥാനത്ത് ഇപ്പോൾ 42,391രൂപ അടയ്ക്കേണ്ട അവസ്ഥയാണെന്നും ഇത് തീവെട്ടിക്കൊള്ളയാണെന്നും മണിയൻപിള്ള രാജു മാധ്യമങ്ങളോട് പറഞ്ഞു.
ലോക്ഡൗണിനെ തുടർന്ന് പണി ഇല്ലാത്തതിനാൽ മൂന്നുമാസമായി വീട്ടിലുണ്ട്. ജോലിയില്ലാതെ ബുദ്ധിമുട്ടുന്ന സമയത്ത് കഴുത്തിൽ കയറി ഞെക്കിപ്പിടിച്ചിരിക്കുകയാണ് കെ.എസ്.ഇ.ബിയെന്നും ആദ്ദേഹം ആരോപിച്ചു. അതേസമയം താരത്തിെൻറ ആരോപണങ്ങളെ വൈദ്യുതി ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള തള്ളി.5251 യൂനിറ്റാണ് മണിയപിള്ള ഉപയോഗിച്ചതെന്നും 7.90 സ്ലാബിൽ പണം നൽകേണ്ട വ്യക്തിയാണ് അദ്ദേഹമെന്നും എൻ.എസ്. പിള്ള പറഞ്ഞു.
താരത്തിെൻറ പരാതിയുടെ അടിസ്ഥാനത്തിൽ കെ.എസ്.ഇ.ബി ജീവനക്കാർ വീട്ടിലെത്തി ബില്ല് സംബന്ധിച്ച് വ്യക്തത വരുത്തുമെന്നും അദ്ദേഹം അറിയിച്ചു. ലോക്ഡൗൺ കാലത്ത് വീടുകളിലെത്തി നേരിട്ട് മീറ്റർ റീഡിങ് നടത്താൻ കഴിയാത്ത സാഹചര്യത്തിൽ കെ.എസ്.ഇ.ബി നടപ്പാക്കിയ ശരാശരി ബില്ലിങ്ങാണ് വ്യാപക പരാതിക്ക് വഴിെവച്ചത്. പലയിടത്തും 70 ദിവസം കഴിഞ്ഞാണ് ബിൽ തയാറാക്കിയത്. 240 യൂനിറ്റ് വരെ സബ്സിഡി ഉണ്ടെങ്കിലും ശരാശരി ബിൽ വന്നതോടെ ഒട്ടുമിക്കവർക്കും സബ്സിഡി നഷ്ടമാവുകയും ചെയ്തു. ബില്ലിനെ സംബന്ധിച്ച് പരാതിയുമായി ആരെത്തിയാലും പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.