മരണാനന്തരമെങ്കിലും മധുവിന്​ നീതി ലഭിക്ക​െട്ട: മഞ്​ജു വാര്യർ

അട്ടപ്പാടിയിലെ ആദിവാസി യുവാവ്​ മധുവിനെ മർദിച്ച്​ കൊന്ന സംഭവത്തിൽ പ്രതികരണവുമായി നടി മഞ്​ജു വാര്യർ. ഫേസ്​ബുക്ക്​ പോസ്​റ്റിലാണ്​ മഞ്​ജുവി​​​െൻറ പ്രതികരണം.  എപ്പോഴോ ബോധം മറഞ്ഞുപോയ ആരെയും നോവിക്കാത്ത മധുവിന്​ വിശപ്പി​​​െൻറ വിലയായി നൽകേണ്ടി വന്നത്​ സ്വന്തം ജീവനാണെന്ന്​ മഞ്​ജു വാര്യർ പോസ്​റ്റിൽ പറയുന്നു. 

ആൾകൂട്ടത്തി​​​െൻറ ഇത്തരം പ്രവർത്തനങ്ങളുടെ സ്​ഥലമല്ലായിരുന്നു കേരളം എന്നും മധുവി​​​െൻറ ​കൊലപാതകത്തിൽ ശക്​തമായി അപലപിക്കുന്നതായും മഞ്​ജു കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്​ മരണാനന്തരമെങ്കിലും നീതി ലഭിക്ക​െട്ടയെന്നും അവർ പറഞ്ഞു.

ഫേസ്​ബുക്ക്​ പോസ്​റ്റി​​​െൻറ പൂർണ്ണരൂപം

അട്ടപ്പാടിയിലെ കടുകുമണ്ണ ഊരിൽ ജനിച്ചു വളർന്ന്, തൊഴിൽ ചെയ്തു ജീവിച്ച, എപ്പോഴോ ബോധം മറഞ്ഞു പോയ, ഒരിക്കലും ആരെയും നോവിക്കാതെ കഴിഞ്ഞു പോയ ഒരു ജീവൻ. ഒറ്റ വരിയിൽ പറഞ്ഞാൽ അതായിരുന്നില്ലേ മധു. കാട്ടിൽ കഴിക്കാൻ ഒന്നുമില്ലാതെ വരുമ്പോൾ നാട്ടിലേക്കു വന്നു വിശപ്പടക്കാൻ വഴി തേടിയ ഒരാൾ. സ്വന്തം ഊരിലെ ആൾക്കൂട്ടം നീതി നടപ്പിലാക്കിയപ്പോൾ വിശപ്പിന്റെ വിലയായി സ്വന്തം ജീവൻ കൊടുക്കേണ്ടി വന്ന യുവാവ്.

മധുവിന് മുന്നിൽ വീണ്ടും നമ്മുടെ കരുണയില്ലാത്ത മുഖം തെളിഞ്ഞു കണ്ടു, തിരിച്ചടിക്കാൻ ശേഷിയില്ലാത്തവർക്കും, പാവപ്പെട്ടവർക്കും, വിശക്കുന്നവർക്കും എതിരെ ക്രൂരമായി മുഖം തിരിക്കുന്ന നമ്മളിൽ കുറച്ചു പേരുടെയെങ്കിലും രാക്ഷസ മുഖം.

ആൾക്കൂട്ടത്തിന്റെ ഇത്തരം പ്രവർത്തനങ്ങളുടെ സ്ഥലമല്ല കേരളം എന്ന് വിചാരിച്ചിരുന്ന കാലം മുമ്പുണ്ടായിരുന്നു. മധുവിന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു, അദ്ദേഹത്തിന് മരണാനന്തരമെങ്കിലും നീതി ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു.

Full View
Tags:    
News Summary - Manju Warrier React to madhu death - Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.