തിരുവനന്തപുരം: നടി മഞ്ജു വാര്യരുടെ പരാതിയിൽ മറുപടിയുമായി സംവിധായകൻ ശ്രീകുമാര്‍ മേനോന്‍. മഞ്ജു വാര്യർ തനിക് കെതിരെ ആരോപണം ഉന്നയിക്കുന്നത് എന്തിനാണെന്ന് അറിയില്ലെന്നും അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും ശ്രീകുമാർ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. മഞ്ജുവിനെ നടിയെന്ന നിലയിൽ സമ്മർദ്ദങ്ങളും, ഭീഷണികളും അതിജീവിക്കാൻ മ ഞ്ജുവിനെ സഹായിച്ചത് താനാണെന്നും എന്തിനാണ് തനിക്കും സുഹൃത്ത് മാത്യു സാമുേവലിനെതിരെയും പരാതി നൽകിയതെന്ന ് അറിയില്ലെന്നും അദ്ദേഹം പറയുന്നു.
മഞ്ജു വാര്യർ തനിക്കെതിരെ നൽകിയ പരാതിയെക്കുറിച്ച് അറിഞ്ഞിട്ടുള്ളത് മാധ്യമ വാർത്തകളിൽ നിന്നും മാത്രമാണ്. ഈ പരാതി സംബന്ധിച്ചുവരുന്ന അന്വേഷണത്തോട് പൂർണമായി സഹകരിക്കുകയും തനിക്കും മഞ്ജുവിനും അറിയുന്ന 'എല്ലാ സത്യങ്ങളും' അന്വേഷണ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുമെന്നും ശ്രീകുമാർ മേനോൻ വ്യക്തമാക്കി.
കല്യാൺ ജൂവല്ലേഴ്‌സ് തൃശൂർ പൊലീസിൽ നൽകിയ പരാതിയിലും മഞ്ജു തിരുവനന്തപുരത്ത് ഡി.ജി.പി ക്ക് കൊടുത്ത പരാതിയിലും തെൻറയും മാത്യു സാമുവേലിെൻറയും പേര് ഒരുപോലെ പരാമർശിച്ചത് തെൻറ ശത്രുക്കൾക്കൊപ്പമാണ് മഞ്ജു ഉള്ളതെന്നതിെൻറ തെളിവാണ്. മഞ്ജു വാര്യർ ഉപകാരം ചെയ്തവരെ ചവിട്ടി മെതിച്ചുവെന്നും ശ്രീകുമാർ ചൂണ്ടിക്കാട്ടുന്നു.
സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും അപായപ്പെടുത്താന്‍ ശ്രമിക്കുമോയെന്ന് ഭയമുണ്ടെന്നും ആരോപിച്ചാണ് മഞ്ജു വാര്യർ കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെ നേരില്‍ കണ്ട് പരാതി നൽകിയത്.
കുറേ മാസമായി തനിക്കെതിരെ അപകീർത്തി പ്രചാരണം നടക്കുന്നുണ്ട്. ഇതിന് പിന്നിൽ സംവിധായകൻ ശ്രീകുമാർ മേനോനും സുഹൃത്തുമായിരുന്നു. ശ്രീകുമാർ മേനോെൻറ പരസ്യചിത്രങ്ങളിൽ താൻ അഭിനയിച്ചിരുന്നു. തെൻറ നേതൃത്വത്തിലെ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട ഒൗദ്യോഗിക ആവശ്യങ്ങൾക്ക് താൻ ചെക്കും ലെറ്റർ ഹെഡും ഒപ്പിട്ട് നൽകിയിരുന്നു. ഇത് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്. കൂടെ പ്രവർത്തിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നു. തന്നെ പ്രോജക്ടുകളിൽനിന്ന് ഒഴിവാക്കാൻ ശ്രമിക്കുന്നു. സംഘടിത ആക്രമണമാണ് ഇവരുടെ ഭാഗത്തുനിന്ന് നടക്കുന്നതെന്ന് സംശയിക്കുന്നതായും മഞ്ജു പരാതിയിൽ ആരോപിച്ചിരുന്നു. മജ്ഞുവിനെതിരെ ശ്രീകുമാർ േമനോൻ സംസാരിക്കുന്ന ഒാഡിയോ സഹിതമാണ് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.