'മറഡോണ തലതെറിച്ചൊരു തലവനാ'... തലയും ഉടലും മാറി ടൊവിനോ ചിത്രത്തി​െൻറ പോസ്റ്റർ

യുവ താരം ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം മറഡോണയുടെ ഒരു പോസ്റ്ററാണ്​ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ചിരിപടർത്തുന്നത്​. തിരുവനന്തപുരം ധന്യ തിയറ്ററിൽ പ്രദർശിപ്പിക്കുന്ന ചിത്രത്തി​​​െൻറ പോസ്റ്റർ ഏതോ ഒരു വിരുതൻ തലതിരിച്ചായിരുന്നു ഒട്ടിച്ചത്​. വ്യത്യസ്തമായ ഒരു ചിത്രമാണ്​ മറഡോണ എന്ന്​ പോസ്റ്റര്‍ കണ്ട്​ മനസ്സിലായെന്നും അതിനാൽ ചിത്രം എത്രയും പെട്ടന്ന്​ കാണും എന്ന അടിക്കുറിപ്പോടെ ഒരാൾ ഫേസ്​ബുക്കിൽ പോസ്റ്റർ പങ്കുവെച്ചപ്പോഴാണ്​ സംഭവം പുറത്തറിയുന്നത്​.

''പടത്തെപ്പറ്റി പോസിറ്റീവ് റിവ്യൂ ആണ് കേട്ടത്. ഈ പോസ്റ്റര്‍ കണ്ടപ്പോള്‍ മനസ്സിലായി വളരെ വ്യത്യസ്തമായ ചിത്രമാണെന്ന്'' ഇന്ന്​ കാണണം. ഇങ്ങനെയായിരുന്നു ആ ഫേസ്ബുക്ക് പോസ്റ്റ്. ടൊവിനോയുടെ ഉടലും തലയും വേറെയാക്കിയായിരുന്നു പോസ്റ്റര്‍ ഒട്ടിച്ചിരിക്കുന്നത്. 'ഈശ്വരാ ദൈവമേ ഈ പോസ്റ്ററൊട്ടിച്ചവന് നല്ലത് മാത്രം വരുത്തണേ' എന്ന അടിക്കുറിപ്പോടെ ടൊവിനോ ഈ പോസ്റ്റ് ഷെയര്‍ ചെയ്യുകയും ചെയ്തു.

Full View
Tags:    
News Summary - maradona poster tovino-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.