മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘‘മരക്കാർ അറബിക്കടലിെൻറ സിംഹം’’ പ്രഖ്യാപിച്ചതു മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ വൻ ചർച്ചയാണ്. ആശിർവാദ് സിനിമാസിെൻറ ബാനറിൽ ആൻറണി പെരുമ്പാവൂരും കോൺഫിഡൻറ് ഗ്രൂപ്പം ചേർന്ന് നിർമിക്കുന്ന ചിത്രത്തിെൻറ മുന്നണിയിലും പിന്നണിയിലും വൻതാരനിരയും ടെക്നീഷ്യൻമാരും അണിനിരക്കുന്നുണ്ട്. പ്രിയദർശൻ ചരിത്ര പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രത്തിെൻറ പ്രഖ്യാപനത്തിന് പിന്നാലെ മോഹൻലാൽ ഒൗദ്യോഗിക ഫേസ്ബുക്ക് പേജിൽ പുറത്തുവിട്ട ടൈറ്റിൽ ടീസറിന് താഴെ ട്രോൾ മഴയായിരുന്നു.
സന്തോഷ് ശിവൻ മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാർ പ്രഖ്യാപിച്ചതോടെ ഫാൻസുകാർ ചേരി തിരിഞ്ഞ് ട്രോളാൻ തുടങ്ങി. കുഞ്ഞാലി മരക്കാർ ആര് ചെയ്താൽ നന്നാവും എന്നുള്ള തരത്തിലായിരുന്നു ചർച്ച. ടീസറിൽ വിഖ്യാത ഹോളിവുഡ് ചിത്രമായ പൈറേറ്റ്സ് ഒാഫ് കരീബിയയുടെ ദൃശ്യങ്ങളാണെന്ന് ആരോപണമുയർന്നു. ടീസറിലെ മോഹൻലാലിെൻറ സംഭാഷണ ശൈലിയെ കളിയാക്കി ‘ഇത് കിളിച്ചുണ്ടൻ മാമ്പഴം രണ്ടാം ഭാഗമാണോ എന്നും ട്രോളൻമാർ ചോദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.