ജെയ്സൺ, വിഹാൻ, രേണുക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രാകേഷ് ബാല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മാർജാര ഒരു കല്ലുവെച്ച നുണ'. മുല്ലപ്പള്ളി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ചാക്കോ മുല്ലപ്പള്ളി നിർമിക്കുന്ന ചിത്രത്തില്‍ സുധീർ കരമന, ഹരീഷ് പേരടി, ടിനി ടോം, രാജേഷ് പാണാവള്ളി, കൊല്ലം സുധി, അഭിരാമി തുടങ്ങിയവരും അഭിനയിക്കുന്നു.
ജെറി സൈമൺ ഛായാഗ്രഹണം നിർവഹിക്കുന്നു. റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവരുടെ വരികൾക്ക് കിരൺ ജോസ് സംഗീതം പകരുന്നു. പശ്ചാത്തല സംഗീതം-ജിസ്സൺ ജോർജ്ജ്.
ലിജോ പോൾ ആണ് എഡിറ്റർ.
കൊച്ചി പ്രധാന ലൊക്കേഷനായ ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.