ആഷിക് അബു സംവിധാനം ചെയ്ത മായാനദി തെൻറ തിരക്കഥയാണെന്ന വാദവുമായി യുവാവ്. മായാനദിയുടെ നിരുപണങ്ങളിലൂടെ ശ്രദ്ധേയനായ പ്രവീൺ ഉണ്ണികൃഷ്ണനാണ് സിനിമയുടെ തിരക്കഥ തേൻറതാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്. മായനദിയുടെ താൻ എഴുതിയ തിരക്കഥയുടെ പേപ്പറുകൾ കത്തിച്ചാണ് പ്രവീൺ രംഗത്തെത്തിയത്.
2012ൽ എം.ടെക് വിദ്യാർഥിയായിരിക്കുേമ്പാഴാണ് മായാനദി എഴുതുന്നത്. വെറും പ്രണയ കഥയായിട്ടായിരുന്നു തുടക്കം. 2012ൽ ഇൗ കഥ 90 ശതമാനം പൂർത്തിയാക്കിയ ശേഷം നിർത്തേണ്ടി വന്നു. അതിനു ശേഷം 2014ലാണ് ഇതൊരു സൈക്കോളജിക്കൽ ഹൊറർ ത്രില്ലർ ആയി മാറിയതെന്നും പ്രവീൺ പറയുന്നു.
സിനിമയുടെ കഥ സമാനമാകുന്നത് വലിയ സംഭവമല്ലെന്നും, എെൻറ കഥ മോഷ്ടിക്കപ്പെട്ടുവെന്ന് താൻ പറയുന്നില്ല. കഥ ഒരുപാട് പേരോട് പറഞ്ഞിട്ടുണ്ട്. ഇത്തരത്തിലുള്ള കേസ് വിജയിച്ച ചരിത്രമില്ലാത്തതിനാലാണ് നിയമനടപടികളുമായി മുന്നോട്ട് പോകാത്തത്. വിഷയത്തെ സംബന്ധിച്ച് സംവിധായകനും തിരക്കഥാകൃത്തിനും സന്ദേശം അയച്ചിരുന്നുവെങ്കിലും അവർ പ്രതികരിച്ചില്ലെന്നും പ്രവീൺ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.