ആഷിക് അബു, അമൽ നീരദ്, ടൊവീനോ; ചിത്രം 'മായാനദി'

റാണി പത്മിനിക്ക് ശേഷം ആഷിക് അബു ചിത്രം വരുന്നു. 'മായാനദി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് അമൽ നീരദിന്‍റെതാണ് കഥ. ശ്യാം പുഷ്‌കരനും ദിലീഷ് നായരും ചേര്‍ന്നാണ് തിരക്കഥ. ടൊവീനോ തോമസ് നായകനാകുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയാണ് നായിക. 

അമല്‍ നീരദ് പ്രൊഡക്ഷന്‍സും ആഷിക് അബുവിന്റെ നേതൃത്വത്തിലുള്ള ഒപിഎം ഡ്രീംമില്‍ സിനിമാസും ചേര്‍ന്നാണ് നിര്‍മ്മാണം. ജയേഷ് മോഹനാണ് ഛായാഗ്രാഹകന്‍. സംഗീത സംവിധാനം: റെക്സ് വിജയന്‍, എഡിറ്റിങ്ങ്; സൈജു ശ്രീധരന്‍, വസ്ത്രാലങ്കാരം: സമീറാ സനീഷ് 

സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഡാ തടിയാ, ഇടുക്കി ഗോള്‍ഡ് എന്നീ സിനിമകള്‍ക്ക് ശേഷം ശ്യാമും ദിലീഷും ഒരുമിച്ച് രചന നിര്‍വഹിക്കുന്ന ആഷിക് അബു ചിത്രം കൂടിയാണിത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സി.ഐ.എ എന്ന ചിത്രത്തിന് ശേഷം അമല്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. 

 

Tags:    
News Summary - mayanadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.