മീ ടൂ: ത​െൻറ വെളിപ്പെടുത്തൽ രാഷ്​ട്രീയവത്​ക്കരിക്കരുത്​ -ടെസ്​ ജോസഫ്​

തിരുവനന്തപുരം: നടൻ മുകേഷിനെതിരെ താൻ ഉന്നയിച്ച കാര്യങ്ങൾ രാഷ്​ട്രീയവത്​ക്കരിക്കരുതെന്ന്​ ​ടെസ്​ ജോസഫ്​. ‘ഇത്​ എ​െൻറ അനുഭവമാണ്.​ നിങ്ങളുടെ രാഷ്​ട്രീയമല്ല. മുകേഷി​​െൻറ വീട്ടിലേക്ക്​ മാർച്ച്​ ചെയ്യുകയും ഇത്​ രാഷ്​ട്രീയവത്​ക്കരിക്കുകയും ചെയ്യുന്നത്​ തെറ്റാണ്​.’-ടെസ്​ ജോസഫ് ട്വീറ്റ്​ ചെയ്​തു.

സിനിമാ മേഖലയിൽ ലൈംഗികാതിക്രമം തടയുന്നതിനായുള്ള സെൽ ആവശ്യമാണ്​. സ്​ത്രീകൾക്കു വേണ്ടി അത്തരം ഒരു സംവിധാനം നടപ്പിലാക്കുന്നതിനായാണ്​ ത​​െൻറ അനുഭവം പങ്കുവെച്ചത്​. സ്​ത്രീകൾക്ക് പിന്തുണയും​ സുരക്ഷിതമായ തൊഴിൽ സാഹചര്യവും ഉറപ്പു വരുത്തണമെന്നും ടെസ്​ ജോസഫ്​ ട്വീറ്റിലുടെ ആവശ്യപ്പെട്ടു.

19 വർഷങ്ങൾക്ക് മുമ്പ് ഒരു ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടയില്‍ പരിപാടിയുടെ സാങ്കേതിക പ്രവര്‍ത്തകയായിരുന്ന ത​​െൻറ ഹോട്ടൽ മുറി മുകേഷിന്‍റെ മുറിയുടെ അടുത്തേക്ക് മാറ്റിയെന്നും ശേഷം മുകേഷ്​ നിരന്തരം ഫോൺ വിളിച്ച് തന്നെ ശല്യം ചെയ്തുവെന്നുമായിരുന്നു കാസ്റ്റിങ് ഡയറക്ടർ ടെസ് ജോസഫി​​െൻറ വെളിപ്പെടുത്തൽ. റൂം മാറ്റിയതിന് ശേഷം അന്ന് തന്‍റെ മേധാവിയും ഇപ്പോള്‍ തൃണമൂൽ കോൺഗ്രസ് (ടി.എം.സി) എം.പിയുമായ ഡെറിക്ക് ഒബ്രിയാനോട് പറയുകയും അദ്ദേഹം അത് പരിഹരിക്കുകയും ചെയ്തതായും ടെസ്​ വെളിപ്പെടുത്തി.

അതേസമയം, വെളിപ്പെടുത്തൽ നടത്തിയ യുവതിയെ അറിയില്ലെന്ന്​ മുകേഷ്​ എം.എൽ.എ പ്രതികരിച്ചു. 2002ലാണ് പരാമർശിക്കപ്പെട്ട ചാനൽ പരിപാടി നടന്നതെന്നും ഇപ്പോൾ ആർക്കും ആരെയും തേജോവധം ചെയ്യാവുന്ന സ്ഥിതിയാണെന്നും മുകേഷ് കൂട്ടിച്ചേർത്തു.

Tags:    
News Summary - me too; dont politicize my story says Tess Joseph -Movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.