ടെസ്​ ജോസഫി​െൻറ വെളിപ്പെടുത്തൽ തെറ്റിദ്ധാരണ മൂലം -മുകേഷ്​

തിരുവനന്തപുരം: മീ ടൂ കാമ്പയിനിൽ തനിക്കെതിരെ ടെസ്​ ജോസഫ്​ നടത്തിയ വെളിപ്പെടുത്തൽ തള്ളി നടനും എം.എൽ.എയുമായ മുകേഷ്​ . താൻ ആരെയും ഫോണിൽ വിളിച്ച്​ ശല്യപ്പെടുത്തുന്ന ആളല്ല. ഫോണിലൂടെ ടെസിനെ വിളിച്ചു സംസാരിച്ചിട്ടില്ല. അവരെ കണ്ട പരിചയം പോലുമില്ല. എന്തെങ്കിലും തെറ്റിദ്ധാരണയാവും ഇതിനു പിന്നിലെന്നും മുകേഷ്​ വ്യക്തമാക്കി.

ഷോയുടെ മേധാവി ഡെറിക്​ ഒബ്രിയനുമായി നല്ല ബന്ധമാണുള്ളത്​. 19 വർഷം മുമ്പാണ്​ ടെലിവിഷൻ പരിപാടി നടന്നത്​. എല്ലാ കാര്യങ്ങളും ഒാർക്കുന്നില്ലെന്നും മുകേഷ്​ പറഞ്ഞു.

താൻ കലാ കുടുംബത്തിൽ നിന്നു വരുന്ന ആളാണ്​. അമ്മയും ഭാര്യയും സഹോദരിമാരും സഹോദരിയുടെ രണ്ട്​​ ​പെൺകുട്ടികളും കലാരംഗത്താണ്​ പ്രവർത്തിക്കുന്നത്​. അവരെല്ലാം ഒറ്റക്കാണ്​ സഞ്ചരിക്കുന്നത്​. അതുകൊണ്ടു തന്നെ മീ ടൂ കാമ്പയിനെ ഏറ്റവും കൂടുതൽ പിന്തുണക്കുന്ന വ്യക്തിയാണ്​ താൻ. ഇൗ കാമ്പയിൻ ഗംഭീരമായി മുന്നോട്ടു പോകണമെന്നും എല്ലാ പെൺകുട്ടികളും ധൈര്യമായിട്ട്​ കലാരംഗത്തേക്ക്​ കടന്നു വരണമെന്നുമാണ്​ ത​​​െൻറ ആഗ്രഹമെന്നും മുകേഷ്​ വ്യക്തമാക്കി.

Tags:    
News Summary - me too; tess joseph's statement may be by misunderstanding says mukesh MLA -movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.