കൊണ്ടോട്ടി: അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന ടി.എ. റസാഖിന് സ്മാരകം ഒരുങ്ങുന്നു. റസാഖിെൻറ ജന്മനാടായ കൊണ്ടോട്ടിയിൽ മോയിൻകുട്ടി വൈദ്യർ മാപ്പിളകല അക്കാദമിയിലാണ് സ്മാരകം ഒരുക്കുന്നത്. ഉദ്ഘാടനം അദ്ദേഹത്തിെൻറ ഒന്നാം ചരമവാർഷിക ദിനമായ ആഗസ്റ്റ് 15ന് നടക്കും. സാംസ്കാരിക വകുപ്പാണ് ടി.എ. റസാഖ് ഒാഡിയോ വിഷ്വൽ തിയറ്റർ നിർമാണത്തിന് 30 ലക്ഷം രൂപ അനുവദിച്ചത്. ഇൗ വർഷം ഫെബ്രുവരിയിൽ നടന്ന മോയിൻകുട്ടി വൈദ്യർ മഹോത്സവത്തിലാണ് റസാഖ് സ്മാരകത്തിന് തുക അനുവദിച്ചതായി മന്ത്രി എ.കെ. ബാലൻ പ്രഖ്യാപിച്ചത്. പ്രത്യേക ഗ്രാൻറ് ആയാണ് പണം അനുവദിച്ചത്. തുക ലഭ്യമായതോടെ രണ്ടുമാസം മുമ്പ് അക്കാദമിയിൽ തിയറ്ററിെൻറ പ്രവൃത്തി ആരംഭിച്ചു. മൾട്ടി പ്ലക്സ് സൗകര്യങ്ങളോടെയാണ് 60 സീറ്റുകളുള്ള മിനി തിയറ്റർ ഒരുക്കിയിരിക്കുന്നതെന്ന് അക്കാദമി സെക്രട്ടറി റസാഖ് പയമ്പ്രോട്ട് പറഞ്ഞു.
അക്കാദമിയിൽ പഠനാവശ്യങ്ങൾക്ക് എത്തുന്നവർക്ക് മാപ്പിള കലകളെക്കുറിച്ചുള്ള ഡോക്യുമെൻററികൾ, പഴയ കാലത്തെ പാടിപ്പറയൽ, ലഭ്യമായിരിക്കുന്ന മറ്റ് ദൃശ്യങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്നതിനാണ് തിയറ്റർ ഉപയോഗിക്കുക.
കൂടാതെ, ഫിലിം ഫെസ്റ്റിവലുകളുെട ഭാഗമായി സിനിമയും പ്രദർശിപ്പിക്കും. നിലവിലുള്ള കെട്ടിടം നവീകരിച്ചാണ് തിയറ്റർ ഒരുക്കിയത്. ഉദ്ഘാടനം ആഗസ്റ്റ് 15ന് വൈകീട്ട് 6.30ന് മന്ത്രി എ.കെ. ബാലൻ നിർവഹിക്കും. ടി.വി. ഇബ്രാഹീം എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.