ക്യാപ്റ്റൻ കണ്ട് മിഥുൻ പറഞ്ഞത്.. 

വി.പി സത്യ​​​​െൻറ ജീവിതത്തെ ആസ്​പദമാക്കി ​​​പ്രജീഷ്​ സെൻ സംവിധാനം ചെയ്ത ​ചിത്രമായ ക്യാപ്​റ്റൻ റിലീസ് ചെയ്തിരിക്കുകയാണ്. ജയസൂര്യ എന്ന നടൻ വീണ്ടും വിസ്മയിപ്പിക്കുന്നുവെന്ന് സംവിധായകൻ മിഥുൻ മാന്യുവൽ തോമസ്. തിരസ്‌ക്കാരങ്ങളുടെ, അവഗണനകളുടെ നൊമ്പരങ്ങളുടെ കണ്ണീർപ്പാടങ്ങളിൽ പുഞ്ചിരി വിരിയിക്കാൻ പടപൊരുതിയ ഒരു വീരനായകന്റെ കഥയാണിതെന്നും തീയറ്റർ വിട്ടിറങ്ങുമ്പോൾ സത്യൻ നമ്മുടെ മനസ്സിലെ തീരാത്ത വിങ്ങലായി മാറുമെന്നും ഫേസ്ബുക്കിൽ കൂട്ടിച്ചേർത്തു. 

ക്യാപ്റ്റൻ കണ്ടു. കുട്ടിക്കാലത്തു ഒരിക്കൽ സ്കൂൾ അവധി കിട്ടിയത് കേരളം സന്തോഷ് ട്രോഫി നേടിയതിന്റെ പിറ്റേന്നായിരുന്നു. അന്ന് റേഡിയോ കമ്മന്ററിയിൽ കേരളാ ക്യാപ്റ്റൻ വി പി സത്യന്റെ പേര് കമന്റേറ്റർ തൊണ്ട പൊട്ടുമാറു അലറി വിളിച്ചത് ഇന്നലെയെന്നത് പോലെ ഓർക്കുന്നു. അന്ന് മനസ്സിൽ പതിഞ്ഞ പേരാണ് സത്യൻ..നായകൻ സത്യൻ.. ക്യാപ്റ്റൻ സത്യൻ.. അയാളുടെ നമ്മളറിയാത്ത ജീവിതം ആണ് ഈ സിനിമ.

തിരസ്‌ക്കാരങ്ങളുടെ, അവഗണനകളുടെ നൊമ്പരങ്ങളുടെ കണ്ണീർപ്പാടങ്ങളിൽ പുഞ്ചിരി വിരിയിക്കാൻ പടപൊരുതിയ ഒരു വീരനായകന്റെ കഥ, ഒരു അച്ഛന്റെ കഥ, ഒരു ഭർത്താവിന്റെ കഥ.. തീയറ്റർ വിട്ടിറങ്ങുമ്പോൾ സത്യൻ നമ്മുടെ മനസ്സിലെ തീരാത്ത വിങ്ങലായി മാറും, തീർച്ച. ജയസൂര്യ എന്ന നടൻ വീണ്ടും വിസ്മയിപ്പിക്കുന്നു. 

ഇത് പോലെ അതിരുകളില്ലാത്ത അഭിനയസാധ്യതകൾ ഉള്ള കഥാപാത്രങ്ങൾ ഇനിയും നിങ്ങളെ തേടി വരും.. ഉറപ്പ്. സത്യന്‍റെ അനിതയായി അനു സിത്താരയും നമ്മുടെ മനസ്സിലേയ്ക്ക് നടന്നു കയറുന്നു.. പ്രജേഷ് സെൻ - നിങ്ങൾക്ക് അഭിമാനിക്കാൻ വകയുണ്ട് തുടക്കക്കാരാ, നല്ലൊരു സിനിമ അണിയിച്ചു ഒരുക്കിയതിൽ...:) Goodwill entertainments - നിങ്ങൾക്കും അഭിനന്ദനങ്ങൾ. സത്യനെ വീണ്ടും ഓർക്കാൻ ചുക്കാൻ പിടിച്ചതിന്. പിന്നെ, ഈ സിനിമയുടെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരു ഫുട്ബാൾ പ്രേമിയുടെ, ഒരു സത്യൻ ആരാധകന്റെ സ്നേഹം, ഇഷ്ടം.

                                                                                      -മിഥുൻ മാന്യുവൽ തോമസ്


ജയസൂര്യക്കൊപ്പം  മമ്മുട്ടി കൂടിയെത്തുന്ന ചിത്രത്തി​​​​െൻറ സർപ്രൈസ്​ ടീസർ കഴിഞ്ഞദിവസം  പുറത്തിറങ്ങിയിരുന്നു.​  ക്യാപ്​റ്റനിൽ അതിഥി വേഷത്തിലാണ് മെഗാസ്​റ്റാർ മമ്മുട്ടിയെത്തുന്നത്. ഗുഡ്​വിൽ എൻറർടെയിൻമ​​​െൻറി​​​​െൻറ ബാനറിൽ ടി.എൽ ജോർജാണ്​ ക്യാപ്​റ്റൻ നിർമ്മിക്കുന്നത്​. അനു സിതാരയാണ് ചിത്രത്തിലെ​ നായിക. ദീപക്​, രഞ്​ജി പണിക്കർ, സിദ്ധിഖ്​, നിർമൽ പാലാഴി തുടങ്ങിയവരും ചിത്രത്തിലുണ്ട്​. ഇവർക്കൊപ്പം നൂറോളം ഫുട്​ബാൾ താരങ്ങളും ക്യാപ്​റ്റിൽ വേഷമിടും.

Full View
Tags:    
News Summary - Midhun Manuel Thomas on Captain Movie-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.