ബ്ലോക്ബസ്റ്റർ ഹിറ്റുകളായ ദി ഗ്രേറ്റ് ഫാദർ, അബ്രഹാമിെൻറ സന്തതികൾ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹനീഫ് അദേനി ഒരുക്കുന്ന നിവിൻ പോളി ചിത്രം മിഖായേലിെൻറ ടീസർ പുറത്തിറങ്ങി. നിവിെൻറ പിറന്നാൾ ദിനമായ ഇന്ന് ഫേസ്ബുക്കിലൂടെ മെഗാസ്റ്റാർ മമ്മൂട്ടിയാണ് ടീസർ പുറത്തുവിട്ടത്.
മറ്റ് ചിത്രങ്ങളെ അപേക്ഷിച്ച് നിവിൻ മാസ് ഗെറ്റപ്പിലാണ് മിഖായേലിൽ എത്തുന്നത്. ഉണ്ണി മുകുന്ദനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വമ്പൻ താരനിരയുമായെത്തുന്ന ചിത്രം നിർമിക്കുന്നത് ആേൻറാ ജോസഫാണ്.
ഗോപി സുന്ദറാണ് സംഗീതം. മഹേഷ് നാരായണൻ എഡിറ്റിങ്ങും വിഷ്ണു പണിക്കർ കാമറയും കൈകാര്യം ചെയ്തിരിക്കുന്നു. കലാ സംവിധാനം സന്തോഷ് രാമനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.