നടനും അവതാരകനുമായ മിഥുൻ രമേഷ് ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടു. ‘വധുവിനെ ആവശ്യമുണ്ട്’. മിഥുെൻറ ഫേസ്ബുക്ക് പോസ്റ്റ് കണ്ട് അമ്പരന്നവർക്ക് പോസ്റ്റ് മുഴുവൻ വായിച്ചതോടെയാണ് സമാധാനമായത്. ഇന്ത്യൻ സർകാരിന് കീഴിലുള്ള പ്രവാസി ഭാരതി ഫിലിം പ്രൊഡക്ഷെൻറ ബാനറില്‍ ഒരുങ്ങുന്ന ‘ഓ മൈ ഡോഗ്’ എന്ന ചിത്രത്തിന്റെ കാസ്റ്റിംഗ് കോളാണ് വെറൈറ്റിയായി മിഥുൻ ഫേസ്ബുക്കിൽ പങ്കുവെച്ചത്.
ദുബായിയില്‍ വ്യവസായിയും സ്ഥിരതാമസവുമായ യുവാവിന്, അനുയോജ്യരായ തത്തുല്യ യോഗ്യതയുള്ള സുന്ദരിയായ യുവതികളില്‍ നിന്നും ആലോചനകള്‍ ക്ഷണിക്കുന്നു. എന്ന് അവന്‍റെ അപ്പന്‍, ജോണ്‍ അടയ്ക്കാക്കാരന്‍. ചിത്രത്തിലേക്ക് ഒരു പട്ടിയെ ആവശ്യമുണ്ട് എന്നാണ് േപാസ്റ്റിെൻറ ഉദ്ദേശ്യം.
രാജു ചന്ദ്ര സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിൽ ഒരു പട്ടിയാണ് പ്രധാന കഥാപാത്രമായെത്തുന്നത്. പൂർണ്ണമായും ദുബായിൽ ചിത്രീകരിക്കുന്ന ചിത്രത്തിൽ നായകനാകുന്നത് മിഥുൻ രമേഷാണ്.
യൂട്യൂബ് വ്ലോഗുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ ലക്ഷ്മി മേനോനാണ് മിഥുെൻറ ഭാര്യ. ഇവർക്ക് ഒരു മകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.