വസ്തുതകളെ വളച്ചൊടിക്കരുത്; വ്യാജ വാർത്തകൾക്കെതിരെ മിയ 

അഭിമുഖത്തിലെ പ്രസക്തഭാഗം ദുർവ്യാഖ്യാനം ചെയ്ത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വാർത്തകൾ നൽകുന്ന ഒാൺലൈൻ മാധ്യമങ്ങളെ വിമർശിച്ച് നടി മിയ. തന്‍റെ ചില വാക്കുകൾ നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെടുത്തി വർത്ത പുറത്തുവിട്ടിരിക്കുന്നുവെന്നും എപ്പോഴും തന്‍റെ പിന്തുണ അക്രമം നേരിട്ട വ്യക്തിക്കാണെന്നും മിയ ഫേസ്ബുക്കില്‍ കുറിച്ചു.

സിനിമയിൽ നടക്കുന്ന ചൂഷണങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് നൽകിയ മറുപടി തനിക്ക് ഇതുവരെ അത്തരം ഒരു അനുഭവം  ഇൻഡസ്ട്രിയിൽ നിന്നും ഉണ്ടായിട്ടില്ലെന്നും നമ്മൾ നെഗറ്റീവ് രീതിയിൽ പോവില്ല എന്ന ഇമേജ് ഉണ്ടാക്കിയാൽ ഇത്തരം ചൂഷണ അനുഭവം ഉണ്ടാവില്ല എന്നുമാണ്. എന്നാൽ  ഈ മറുപടി നടി ആക്രമിക്കപ്പെട്ട സംഭവവുമായി കൂട്ടിച്ചേർത്താണ് വാർത്ത നൽകിയത്. മാധ്യമങ്ങളെ താൻ ബഹുമാനിക്കുന്നു, എന്നാൽ വസ്തുതകളെ വളച്ചൊടിക്കുന്ന ന്യൂനപക്ഷ മാധ്യമങ്ങളും ഇവിടെ ഉണ്ടെന്ന സത്യം എന്നോടൊപ്പം ജനങ്ങളും മനസിലാക്കണമെന്ന് പറഞ്ഞാണ് മിയ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്. 

Full View
Tags:    
News Summary - Miya Attacks Fake Online News stories On Actress attack-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.