ആനന്ദ് പട്‌വർധ‍ന്‍റെ 'വിവേകി'ന്​ പ്രദർശനാനുമതി

തിരുവനന്തപുരം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഭ​ര​ണ​കാ​ല​ത്തെ ഹി​ന്ദു​ത്വ​വാ​ദി​ക​ളു​ടെ ആ​ക്ര ​മ​ണ​ങ്ങ​ളു​ടെ ക​ഥ പ​റ​യു​ന്ന ആ​ന​ന്ദ് പ​ട്‌​വ​ർ​ധ​​​​​െൻറ വി​വേ​കി​ന് (റീ​സ​ൺ) 12ാ​മ​ത് കേ​ര​ള രാ​ജ്യാ​ന്ത​ ര ഹ്ര​സ്വ ഡോ​ക്യു​മ​​​​െൻറ​റി ച​ല​ച്ചി​ത്ര​മേ​ള​യി​ൽ (ഐ.​ഡി.​എ​സ്.​എ​ഫ്.​എ​ഫ്.​കെ) പ്ര​ദ​ർ​ശ​നാ​നു​മ​തി. ഹൈകോടതിയാണ്​ ഡോക്യുമ​​െൻററിക്ക്​ പ്രദർശനാനുമതി നൽകിയത്​.

ഡോക്യുമ​​െൻററി പ്രദർശിപ്പിക്കുന്നത്​ മൂലം ക്രമസമാധാന പ്രശ്​നങ്ങളുണ്ടായാൽ പൊലീസ്​ ഇടപ്പെടണമെന്നും കോടതി നിർദേശിച്ചു. അതേസമയം, ഡോക്യുമ​​െൻററി നാളെ പ്രദർശിപ്പിക്കുമെന്ന്​ ചലച്ചിത്ര അക്കാദമി അറിയിച്ചു. ഡോക്യുമ​​െൻററിക്ക്​ പ്രദർശനാനുമതി ലഭിച്ചതിൽ സന്തോഷമുണ്ടെന്ന്​ ആനന്ദ്​ പട്​വർധനും പറഞ്ഞു.

പ​ശു സം​ര​ക്ഷ​ണ​ത്തി​​​​െൻറ പേ​രി​ല്‍ രാ​ജ്യ​ത്ത് ന​ട​ന്ന ആ​ള്‍ക്കൂ​ട്ട കൊ​ല​പാ​ത​ക​ങ്ങ​ളും ഗോ​വി​ന്ദ് പ​ൻ​സാ​രെ, ന​രേ​ന്ദ്ര ധ​ബോ​ൽ​ക​ർ, ഗൗ​രി ല​ങ്കേ​ഷ് എ​ന്നി​വ​രു​ടെ കൊ​ല​പാ​ത​ങ്ങ​ളും ച​ർ​ച്ച ചെ​യ്യു​ന്ന ഡോ​ക്യു​മ​​​​െൻറ​റി​ക്ക് സെ​ൻ​സ​ർ ഇ​ള​വ് ന​ൽ​കാ​ൻ കേ​ന്ദ്ര വാ​ര്‍ത്താ വി​നി​മ​യ മ​ന്ത്രാ​ല​യം വി​സ​മ്മ​തി​ച്ചിരുന്നു.

Tags:    
News Summary - modi-criticism-anand-patwardhans documentry-movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.