അബൂദബി: എം.ടി. വാസുദേവൻ നായരുടെ ‘രണ്ടാമൂഴം’ നോവലിനെ അടിസ്ഥാനമാക്കി ആയിരം കോടി രൂപ ചെലവിൽ നിർമിക്കുന്ന ‘മഹാഭാരത‘ക്ക് യു.എ.ഇയുടെ പിന്തുണ. യു.എ.ഇ സാംസ്കാരിക-വൈജ്ഞാനിക വികസന മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാനാണ് ചിത്രത്തിെൻറ നിർമാതാവ് ഡോ. ബി.ആർ. ഷെട്ടിയെയും സംവിധായകൻ വി.എ. ശ്രീകുമാർ മേനോനെയും പിന്തുണ അറിയിച്ചത്. മന്ത്രി സംഘടിപ്പിച്ച ഇഫ്താർ സംഗത്തിലാണ് അദ്ദേഹം ഇക്കാര്യത്തിൽ ഉറപ്പുനൽകിയതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഇന്ത്യയുടെ മഹത്തായ ഇതിഹാസത്തെ അധികരിച്ച് ചലച്ചിത്രമെടുക്കുന്ന ഡോ. ബി.ആർ. ഷെട്ടിയെയും ശ്രീകുമാർ മേനോനെയും അഭിനന്ദിക്കുന്നതായി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ പറഞ്ഞു. ചിത്രം അബൂദബിയിൽ ചിത്രീകരിക്കും എന്നറിഞ്ഞതിൽ എറെ സന്തുഷ്ടനാണ്. ചിത്രീകരണത്തിന് എല്ലാ വിധ സഹകരണങ്ങളും വാഗ്ദാനം ചെയ്യുന്നു. യു.എ.ഇയും ഇന്ത്യയും തമ്മിൽ ഏറെക്കാലത്തെസൗഹൃദമുണ്ടെന്നും ഇൗ ചലച്ചിത്രം ഇരു രാജ്യത്തെയും സാംസ്കാരിക ബന്ധത്തെ സമ്പുഷ്ടമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചലച്ചിത്രത്തിന് ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ പിന്തു പ്രഖ്യാപിച്ചതോടെ തങ്ങൾ ആദരിക്കപ്പെട്ടുവെന്ന് ബി.ആർ. ഷെട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.