മികച്ച നടനും നടിക്കും അരലക്ഷം; മോഹൻലാലിന്​ രണ്ടുലക്ഷം

ന്യൂഡൽഹി: ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചപ്പോൾ മികച്ച നടനും നടിക്കും കിട്ടുന്നതിനേക്കാൾ ഉയർന്ന പ്രതിഫലത്തുക പ്രത്യേക ജൂറി അവാർഡിന്. നടി സുരഭിയും നടൻ അക്ഷയ് കുമാറും 50,000 രൂപയും രജത കമലവുമാണ് നേടുന്നതെങ്കിൽ, പ്രത്യേക ജൂറി അവാർഡ് നേടിയ മോഹൻലാലിന് നൽകുന്നത് രണ്ടു ലക്ഷം രൂപയും രജത കമലവുമാണ്.

മികച്ച ഗായകനും ഗായികക്കും രജത കമലവും അരലക്ഷം രൂപയുമാണ് കിട്ടുന്നത്. മിക്കവാറും എല്ലാ പുരസ്കാരങ്ങൾക്കും ഇതുതന്നെയാണ് അവാർഡു തുക. എന്നാൽ, ചിത്രങ്ങൾക്ക് ഉയർന്നതുക കിട്ടും. മികച്ച സിനിമക്കും മികച്ച സംവിധായകനും രണ്ടര ലക്ഷം രൂപയും സ്വർണകമലവും ലഭിക്കും

Tags:    
News Summary - mohan lal get two laks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.