തിരുവനന്തപുരം: വയനാട്ടിലെ ആദിവാസി ഉൗരുകളിലെ 2000ത്തോളം കുടുംബങ്ങൾക്ക് സഹായഹസ്തവുമായി മോഹൻലാൽ. ഇവർക്ക് ഒരാഴ്ചത്തേക്കുള്ള സാധനങ്ങൾ വിതരണം ചെയ്യുമെന്നാണ് മോഹൻലാൽ അറിയിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിലാണ് 2000ത്തോളം കുടുംബങ്ങൾക്ക് സഹായമെത്തിക്കുന്നതെന്ന് മോഹൻലാൽ വ്യക്തമാക്കി. മോഹൻലാലിെൻറ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷെൻറ നേതൃത്വത്തിലാണ് സഹായമെത്തിക്കുന്നത്.
നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മോഹൻലാൽ 25 ലക്ഷം രൂപ കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് സഹായങ്ങളുമായി താരം രംഗത്തെത്തുന്നത്. മോഹൻലാലും മമ്മുട്ടിയും കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കണമെന്ന് െഎ.എം.എ ആവശ്യമുന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.