കൊച്ചി: ഏതെങ്കിലും വിഭാഗത്തോട് പ്രത്യേക ചായ്വില്ലാത്തയാളാണ് താനെന്ന് നടന്‍ മോഹന്‍ലാല്‍ ബ്ളോഗില്‍ വ്യക്തമാക്കി. സമീപകാലത്ത് നോട്ടുനിരോധനത്തില്‍ അഭിപ്രായം പറഞ്ഞ് നിശിത വിമര്‍ശനമേറ്റ പശ്ചാത്തലത്തിലാണ് പുതിയ ബ്ളോഗ്. ഏതെങ്കിലും പക്ഷത്തേക്ക് ചാഞ്ഞല്ല അഭിപ്രായം പറയുന്നത്.
വ്യാഖ്യാനിക്കുന്നവരാണ് അങ്ങനെയാക്കി മാറ്റുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് കഷ്ടത അനുഭവിച്ച വിയറ്റ്നാം എഴുത്തുകാരന്‍ നിച് നാത് ഹാനിന്‍െറ ‘അറ്റ് ഹോം ഇന്‍ ദ വേള്‍ഡ്’ എന്ന പുസ്തകത്തിലെ വരികള്‍ ഉദ്ധരിച്ചാണ് ലാല്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.
താനൊരു മധ്യമ മനുഷ്യനാണ്. ബ്ളോഗെഴുതി തുടങ്ങിയശേഷം വിവിധ വിഷയങ്ങളില്‍ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അവയെല്ലാം മധ്യത്തില്‍ നിന്നാണ് എഴുതിയത്. എന്നാല്‍, പലരും പല വിധത്തിലാണ് എന്‍െറ അഭിപ്രായങ്ങള്‍ എടുത്തത്. ചിലര്‍ വിമര്‍ശിച്ചപ്പോള്‍ ചിലര്‍ അനുകൂലിച്ചു. ഉറച്ച് ഒരു കാറ്റിലുമിളകാതെ നില്‍ക്കുന്നതിനാല്‍ വിമര്‍ശനവും അഭിനന്ദനവും തന്നെ ബാധിക്കുന്നില്ളെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.