അബൂദബി: മഹാഭാരതത്തെ ഇതിവൃത്തമാക്കി എം.ടി. വാസുദേവൻ നായർ രചിച്ച ‘രണ്ടാമൂഴം’ നോവലിനെ ആസ്പദമാക്കി ആയിരം കോടി രൂപ ചെലവിൽ നിർമിക്കുന്ന ചലച്ചിത്രത്തിെൻറ മലയാളത്തിലെ പേര് രണ്ടാമൂഴം എന്നു തന്നെ. ഹിന്ദിയും ഇംഗ്ലീഷും ഉൾപ്പെടെ മറ്റു ഭാഷകളിൽ ചിത്രത്തിെൻറ പേര് ‘മഹാഭാരതം -രണ്ടാമൂഴം ദ മൂവീ’ എന്നായിരിക്കും. രണ്ടാമൂഴം എന്ന നോവലിനെ അടിസ്ഥാനമാക്കി ചലച്ചിത്രം നിർമിക്കുന്നുവെങ്കിൽ അതിെൻറ പേര് രണ്ടാമൂഴം എന്നു തന്നെ ആയിരിക്കണമെന്നും മഹാഭാരതം എന്ന പേര് അംഗീകരിക്കില്ലെന്നും ഹിന്ദു െഎക്യവേദി പ്രസിഡൻറ് കെ.പി. ശശികല പ്രസ്താവിച്ചിരുന്നു.
‘രണ്ടാമൂഴം’ നോവൽ മഹാഭാരതത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് എല്ലാ മലയാളികൾക്കും അറിയുമെന്നതിനാലാണ് മലയാളത്തിൽ ചിത്രത്തിെൻറ പേര് ‘രണ്ടാമൂഴം’ എന്ന് മാത്രമായി നിശ്ചയിച്ചതെന്ന് സംവിധായകൻ വി.എ. ശ്രീകുമാർ മേനോൻ അബൂദബിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മൊത്തം ആറ് മണിക്കൂറുള്ള ചലച്ചിത്രം രണ്ട് ഭാഗങ്ങളായിട്ടാണ് നിർമിക്കുക. എല്ലാ ഇന്ത്യൻ ഭാഷകളിലും ഇംഗ്ലീഷിലും ചിത്രം പുറത്തിറക്കും. മലയാളം, ഹിന്ദി, ഇംഗ്ലീഷ് ചലച്ചിത്രങ്ങൾ അതത് ഭാഷകളിൽ തന്നെ ചിത്രീകരിക്കും. തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രീകരിക്കാൻ ശ്രമിക്കും. മറ്റു ഭാഷകളിൽ ഡബ്ബ് ചെയ്തായിരിക്കും ചലച്ചിത്രം പ്രേക്ഷകരിലെത്തിക്കുക.
ചലച്ചിത്രത്തിെൻറ ഗവേഷണ പ്രവർത്തനങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്. നൂറ് ദിവസത്തിനകം ലോഞ്ചിങ് നടത്തും. 2018 മേയിൽ ചിത്രീകരണം തുടങ്ങും. അബൂദബിയിലായിരിക്കും ചിത്രീകരണത്തിെൻറ തുടക്കം. ശ്രീലങ്ക ഉൾപ്പെടെ വിവിധ രാജ്യങ്ങളും ഇന്ത്യയിലെ ഒേട്ടറെ സംസ്ഥാനങ്ങളും ചിത്രീകരണത്തിന് ക്ഷണിച്ചിട്ടുണ്ടെന്ന് ചലച്ചിത്രത്തിെൻറ നിർമാതാവും പ്രമുഖ ബിസിനസുകാരനുമായ ബി.ആർ. ഷെട്ടി അറിയിച്ചു. തെൻറ ഉയർച്ചക്ക് കാരണമായ നാട് എന്നതിനാലാണ് അബൂദബിയിൽ ചിത്രീകരണം ആരംഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മലയാളത്തിലെ സൂപ്പർ സ്റ്റാർ മോഹൻലാൽ ഭീമെൻറ വേഷമിടുന്ന ചിത്രത്തിൽ മറ്റു ഭാഷകളിലെയും സൂപ്പർ സ്റ്റാറുകൾ അഭിനയിക്കുമെന്ന് വി.എ. ശ്രീകുമാർ മേനോൻ പറഞ്ഞു. അവർ ആരൊക്കെയെന്ന് പറയാറായിട്ടില്ല. ചർച്ചകൾ നടന്നു വരികയാണ്. ഇന്ത്യൻ ചലച്ചിത്രത്തിലെയും ലോക ചലച്ചിത്രത്തിലെയും ഏറ്റവും മികച്ച അഭിനേതാക്കളും സാേങ്കതിക വിദഗ്ധരുമാണ് ചിത്രത്തിനായി അണിനിരക്കുക. ലോക പ്രശസ്തരായ കാസ്റ്റിങ് ഡയറക്ടറായിരിക്കും ആഗോള സംഘത്തിന് നേതൃത്വം നൽകുക. ഇൗ ചിത്രത്തിനായി മോഹൻലാൽ രണ്ട് വർഷമാണ് മാറ്റിവെച്ചിരിക്കുന്നത്. വി.എഫ്.എക്സിൽ പ്രേത്യക ശ്രദ്ധ ചെലുത്തുമെന്നും നിർമാണ ബജറ്റിെൻറ 50 ശതമാനം ഇതിനായി മാറ്റിവെച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.