രാജ്യവർധൻ സിങ് റാത്തോഡിെൻറ ഫിറ്റ്നസ് ചാലഞ്ച് ഏറ്റെടുത്ത് സൂപ്പർതാരം മോഹൻലാൽ. ട്വിറ്ററിൽ തെൻറ ചിത്രത്തോടൊപ്പമാണ് ലാൽ മുൻകായിക താരവും ഒളിമ്പ്യനുമായ റാത്തോഡിെൻറ വെല്ലുവിളി ഏറ്റെടുത്ത കാര്യം അറിയിച്ചത്. ഒപ്പം ചില താരങ്ങളെ ഫിറ്റ്നസ് ചലഞ്ചിന് ക്ഷണിക്കാനും മോഹൻലാൽ മറന്നില്ല. തമിഴ് സൂപ്പർതാരം സൂര്യ, യുവതാരം പൃഫ്വിരാജ്, തെലുങ്ക് സൂപ്പർസ്റ്റാർ ജൂനിയർ എൻ.ടി.ആർ എന്നിവർക്കാണ് ലാലിെൻറ വെല്ലുവിളി.
ലാലേട്ടെൻറ ഫിറ്റ്നസ് ചലഞ്ച് സൂര്യയും പൃഥ്വിയും തരകും ഏറ്റെടുക്കുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകർ.
Accepting #FitnessChallenge from @Ra_THORe for #HumFitTohIndiaFit. I invite @Suriya_offl @tarak9999 @PrithviOfficial to join #NewIndia - a healthy India. pic.twitter.com/CVcK2VFArf
— Mohanlal (@Mohanlal) May 30, 2018
ഇന്ത്യയൊട്ടാകെ ഫിറ്റ്നസ് ചലഞ്ചിൽ കുളിച്ചിരിക്കുകയാണ്. രാഷ്ട്രീയക്കാർ മുതൽ സിനിമാ താരങ്ങൾ വരെ റാത്തോഡ് തുടക്കമിട്ട ഹം ഫിറ്റ് തോ ഇന്ത്യ ഫിറ്റ് എന്ന മുദ്രാവാക്യം ഏറ്റെടുത്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.