മോഹൻലാലിനും പി.ടി. ഉഷക്കും  ഡി-ലിറ്റ്​ ബിരുദം സമ്മാനിച്ചു

തേഞ്ഞിപ്പലം: മലയാളികളുടെ സൂപ്പർ താരം മോഹൻലാലും അത്​ലറ്റ്​ പി.ടി. ഉഷയും കാലിക്കറ്റ്​ സർവകലാശാലയുടെ ഡി^ലിറ്റ്​  ഏറ്റുവാങ്ങി. സർവകലാശാല ആസ്​ഥാനത്തെ പ്രത്യേകം സജ്ജീകരിച്ച വേദിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ചാൻസലർ കൂടിയായ ഗവർണർ പി. സദാശിവമാണ്​ ഒാണററി ഡോക്​ടർ ഒാഫ്​ ലെറ്റേഴ്​സ്​ ബിരുദം സമ്മാനിച്ചത്​.  പ്രവൃത്തിമേഖലകളിലെ സേവനങ്ങളും നേട്ടങ്ങളും പരിഗണിച്ചാണ്​ ആദരിച്ചത്​. 
പതിവ​ുള്ള സെനറ്റ്​ യോഗത്തിനുശേഷം രാവിലെ 10.30ന്​ ഗവർണർ ബിരുദദാന പ്രഖ്യാപനം നടത്തി. തുടർന്ന്​ വൈസ്​ ചാൻസലർ ഡോ. കെ. മുഹമ്മദ്​ ബഷീർ പ്രശംസ​പത്രങ്ങൾ വായിച്ചു. ആദ്യം മോഹൻലാലാണ്​ ആദരവ്​ ഏറ്റുവാങ്ങിയത്​. കലാകാരനെന്നതിനപ്പുറം സമൂഹത്തിനായി നന്മകൾ ചെയ്യുന്ന  വ്യക്തിയാണ്​ മോഹൻലാലെന്ന്​ ഗവർണർ പറഞ്ഞു. സിനിമയിലെയും കായികരംഗത്തെയും മികവിലൂടെ കേരളീയർക്ക്​ പ്രിയങ്കരരാണ്​ ലാലും ഉഷയും. ഇരുവരുടെയും ജീവിതത്തിലെ നേട്ടങ്ങളും സംഭവങ്ങളും അതത്​ മേഖലയിലെ സുപ്രധാന അധ്യായങ്ങളാണ്​. യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിൽ പി.ടി. ഉഷ വഹിക്കുന്ന പങ്ക്​ അഭിനന്ദനാർഹമാണെന്നും പി. സദാശിവം കൂട്ടിച്ചേർത്തു. 
കാലിക്കറ്റ്​ സർവകലാശാലയുടെ ആദരം അറിവുള്ളവരുടെ അനുഗ്രഹമായി ശിരസ്സി​േലക്ക്​ ഏറ്റുവാങ്ങുകയാണെന്ന്​ മോഹൻലാൽ പറഞ്ഞു. ‘വാനപ്രസ്​ഥം’ സിനിമയിൽ ചൂടിയ കഥകളി കിരീടത്തെക്കാൾ ഇരട്ടി ഭാരം ഇൗ ആദരവിന്​ അനുഭവ​പ്പെടുന്നു. ഗുരുത്വം മാ​ത്രമായിരിക്കാം ഇതിന്​ പ്രാപ്​തനാക്കിയത്​. വ്യക്തിജീവിതത്തിലെയും കലാജീവിതത്തിലെയും നല്ല മുഹൂർത്തങ്ങൾ സംഭവിച്ചത്​ കോഴിക്കോട്ടാണെന്ന്​ പറഞ്ഞ ലാൽ, മുമ്പ്​ കാലിക്കറ്റ്​ സർവകലാ​ശാല ഡി^ലിറ്റ്​ നൽകിയവരുടെ പേരും  പരാമർശിച്ചു. 
ത​​​െൻറയും ശിഷ്യകളുടെയും വളർത്തമ്മയായ കാലിക്കറ്റ്​ സർവകലാശാല ആദരിക്കുന്ന ഇൗ ദിനം ഒരിക്കലും മറക്കില്ലെന്ന്​ പി.ടി. ഉഷ പറഞ്ഞു. സ്വന്തം യൂനിവേഴ്​സിറ്റി തന്നെ ഡി^ലിറ്റ്​ ബിരുദം സമ്മാനിക്കു​േമ്പാൾ ജീവിതത്തിലെ കഷ്​ടപ്പാടുകളും വേദനയും പരിഭവവും ദേഷ്യവും മറക്കുന്നു. 2020​ലോ ’24ലോ ഇന്ത്യക്കായി അത്​ലറ്റിക്​സിൽ ഒളിമ്പിക്​സ്​ മെഡലാണ്​ ത​​​െൻറ സ്​ഥാപനമായ ഉഷ സ്​കൂൾ ഒാഫ്​ അത്​ലറ്റിക്​സി​​​െൻറ ലക്ഷ്യമെന്നും ഉഷ കൂട്ടിച്ചേർത്തു.
  മികച്ച ഗവേഷകർക്ക്​ ‘കൈരളി’ അവാർഡ്​ ഏർപ്പെടുത്തു​െമന്ന്​ ​പ്രോ ചാൻസലർ കൂടിയായ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്​ പറഞ്ഞു. പി.വി.സി ഡോ. പി. മോഹൻ, രജിസ്​ട്രാർ ഡോ. ടി.എ. അബ്​ദുൽ മജീദ്​ എന്നിവരും സംബന്ധിച്ചു. 


 

Full View
Tags:    
News Summary - mohanlal got d litt from calicut university - movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.