കോഴിക്കോട്: എം.ടി. വാസുദേവൻ നായരുടെ ‘രണ്ടാമൂഴം’ നോവൽ സിനിമയാക്കുന്നത് സംബന്ധിച ്ച കേസ് മാർച്ച് രണ്ടിലേക്ക് മാറ്റി. കോഴിക്കോട് നാലാം അഡീഷനൽ ജില്ല കോടതിയാണ് കേസ് മാറ്റിവെച്ചത്. രണ്ടാമൂഴത്തിെൻറ തിരക്കഥ ഉപയോഗിക്കുന്നത് തടഞ്ഞ വിധി റദ്ദാക്കണമ െന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ നൽകിയ ഹരജിയും കേസിൽ ആർബിട്രേറ്റർ (മധ്യസ്ഥൻ) വേണമെന്ന സംവിധായകെൻറ ആവശ്യത്തിനെതിരെ എം.ടിയുടെ ഹരജിയുമാണ് പരിഗണനക്ക് വന്നത്.
കേസ് ആർബിട്രേറ്റർക്ക് വിടേണ്ടെന്ന കോഴിക്കോട് അഡീഷനൽ മുൻസിഫ് (ഒന്ന്) കോടതിയുടെ നവംബർ 17ലെ ഉത്തരവ് നാലാം അഡീഷനൽ ജില്ല കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. കരാർ കാലാവധി കഴിഞ്ഞിട്ടും സിനിമ ചിത്രീകരണം തുടങ്ങാത്തതിനാലാണ് സംവിധായകൻ വി.എ. ശ്രീകുമാർ മേനോനെ എതിർകക്ഷിയാക്കി എം.ടി. വാസുദേവൻ നായർ കോടതിയെ സമീപിച്ചത്. കരാർ കാലാവധി കഴിഞ്ഞതിനാൽ ആർബിട്രേഷനും പ്രസക്തിയില്ലെന്ന് എം.ടിയുടെ അഭിഭാഷകൻ കെ.ബി. ശിവരാമകൃഷ്ണൻ വാദിച്ചു.
സിനിമക്കായി എം.ടി നൽകിയ മലയാളം, ഇംഗ്ലീഷ് തിരക്കഥ സംവിധായകൻ ശ്രീകുമാർ മേനോൻ ഉപയോഗിക്കുന്നത് കോഴിക്കോട് അഡീഷനൽ മുൻസിഫ് (ഒന്ന്) കോടതി തടഞ്ഞിരുന്നു. തിരക്കഥ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വർഷം ഒക്ടോബർ 11നാണ് എം.ടി. കേസ് നൽകിയത്. കേസിൽ സംവിധായകൻ, എർത്ത് ആൻഡ് എയർഫിലിം നിർമാണ കമ്പനി എന്നിവരാണ് എതിർകക്ഷികൾ. 2014ലാണ് സിനിമക്കായി മൂന്നുവർഷത്തേക്ക് കരാർ ഒപ്പിട്ടത്. നാലുവർഷം കഴിഞ്ഞിട്ടും പ്രാരംഭ പ്രവർത്തനങ്ങൾപോലും തുടങ്ങിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.