ന്യൂഡൽഹി: തെൻറ 68ാം ജന്മദിനത്തിൽ ആശംസയർപ്പിച്ച നടൻ മോഹൻലാലിന് പ്രത്യേകം നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. പ്രധാനമന്ത്രിക്ക് ആയുരാരോഗ്യം നേർന്നുകൊണ്ടായിരുന്നു മോഹൻലാലിെൻറ ആശംസ. ഇതിന് നന്ദി അറിയിക്കുന്ന നരേന്ദ്ര മോദിയുടെ ട്വീറ്റ് വന്നതോടെ സമൂഹ മാധ്യമങ്ങളിൽ വീണ്ടും മോഹൻലാലിെൻറ ബി.ജെ.പി പ്രവേശനം ചർച്ചയായി.
കുറച്ചുദിവസങ്ങൾക്കു മുമ്പ് മോഹൻലാൽ പ്രധാനമന്ത്രിയെ സന്ദർശിച്ചത് നിരവധി അഭ്യൂഹങ്ങൾക്ക് കാരണമായിരുന്നു. 2019ലെ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കാനുള്ള ബി.ജെ.പി നീക്കത്തിെൻറ ഭാഗമാണിതെന്ന് പ്രചാരണമുണ്ടായെങ്കിലും നിഷേധ പ്രസ്താവനയുമായി മോഹൻലാൽ രംഗത്തെത്തി. ഇത് കെട്ടടങ്ങും മുമ്പാണ് ഇപ്പോൾ ജന്മദിനാശംസ നേരലും പ്രധാനമന്ത്രിയുടെ നന്ദിപ്രകടനവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.