കൊച്ചി: സിനിമക്കകത്തും പുറത്തും തമ്പി കണ്ണന്താനവുമായി തനിക്ക് വളരെ അടുത്ത ബന്ധമാണുണ്ടായിരുന്നതെന്ന് നടൻ മോഹൻലാൽ. തന്നെ ‘രാജാവിെൻറ മകൻ’ എന്ന് ആദ്യം വിളിച്ചത് തമ്പി കണ്ണന്താനമാണ്.
സംവിധായകൻ ശശികുമാറിെൻറ അസിസ്റ്റൻറായിരിക്കുന്ന കാലം മുതൽ അദ്ദേഹവുമൊത്ത് പ്രവർത്തിക്കാൻ കഴിഞ്ഞിരുന്നു. ‘രാജാവിെൻറ മകനി’ലും ‘മാന്ത്രിക’ത്തിലുമടക്കം തമ്പിയുമായി ചേർന്ന് അഭിനയിച്ച മിക്ക സിനിമകളും സൂപ്പർ ഹിറ്റുകളാണ്.
തെൻറ മകൻ പ്രണവിനെ ‘ഒന്നാമൻ’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് കൊണ്ടുവന്നതും അദ്ദേഹമാണ്. കുറച്ചുനാളായി അദ്ദേഹം സുഖമില്ലാതിരിക്കുകയായിരുന്നു. ഞങ്ങൾ തമ്മിൽ എപ്പോഴും കാണാറുണ്ടായിരുന്നു. രാജാവിെൻറ മകൻ എന്ന ചിത്രത്തിെൻറ രണ്ടാം ഭാഗം െചയ്യണമെന്ന് തങ്ങൾ ആഗ്രഹിച്ചിരുന്നു. അതിനുള്ള തയാറെടുപ്പുകളും നടത്തിയിരുന്നു. എന്നാൽ, അതിന് അവസരമുണ്ടായില്ല.
തമ്പി വിടവാങ്ങുമ്പോൾ മനസ്സിൽ നിറയുന്നത് വലിയ സങ്കടമാണെന്നും മോഹൻലാൽ പറഞ്ഞു. സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് കുളു മണാലിയിലാണ് മോഹൻലാൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.