പ്രതികൾക്ക്​ കടുത്ത ശിക്ഷ നൽകണമെന്ന്​ മോഹൻലാൽ

തിരുവനന്തപുരം: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ചലച്ചിത്രലോകം സാമൂഹികമാധ്യമങ്ങളിലൂടെ പ്രതിഷേധവും രോഷവും പ്രകടിപ്പിച്ചു. സ്ത്രീക്കെതിരെ അതിക്രമം ഉണ്ടാകുമ്പോള്‍ കത്തിച്ച മെഴുകുതിരികളുമായി നടത്തുന്ന അനുകമ്പപ്രകടനങ്ങള്‍ അവസാനിപ്പിക്കാന്‍ സമയമായെന്ന് നടന്‍ മോഹന്‍ലാല്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. ഇക്കാര്യത്തില്‍ ദു$ഖം രേഖപ്പെടുത്തിയാല്‍ മാത്രം പോരാ. മൃഗങ്ങളെക്കാള്‍ മോശമായ പ്രവൃത്തികള്‍ ചെയ്യുന്നവരെ മാതൃകാപരമായി ശിക്ഷിക്കണം. 
താരത്തിന് നീതി ഒട്ടും വൈകരുതെന്നും അദ്ദേഹം പറഞ്ഞു. ഇനിയൊരു പെണ്‍കുട്ടിക്കുനേരെയും ചെറുവിരലനക്കാന്‍ ഒരുത്തനും ധൈര്യപ്പെടരുതെന്നായിരുന്നു നടനും എം.പിയുമായ സുരേഷ്ഗോപിയുടെ പോസ്റ്റ്. പൊലീസ് അന്വേഷണം ശരിയായ ദിശയില്‍ മുന്നേറുന്നുണ്ടെന്നും അന്വേഷണത്തെ ബാധിക്കുമെന്നതിനാലാണ് കൂടുതല്‍ വിശദീകരണത്തിന് മുതിരാത്തതെന്നും താരസംഘടനയുടെ പ്രസിഡന്‍റും എം.പിയുമായ ഇന്നസെന്‍റ് അറിയിച്ചു. ‘ഞങ്ങളുടെ മകളോട്, സഹോദരിയോട് ഈ ക്രൂരത ചെയ്തവരോട് ഒന്നേ പറയാനുള്ളൂ. പരാജയം നിങ്ങളുടേത് മാത്രമാണ്. അവള്‍ തോറ്റുകൊടുക്കാതെ നില്‍ക്കും’ -ഇന്നസെന്‍റ് പറയുന്നു. സ്ത്രീകള്‍ക്കെതിരെ അക്രമം നടത്തുന്നവരെ ഷണ്ഡന്മാരാക്കണമെന്നാണ് നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ് ആവശ്യപ്പെട്ടത്. 
നടിക്ക് നേരെയെന്നല്ല, ഏതൊരു സ്ത്രീക്ക് നേരെയുമുള്ള പുരുഷന്‍െറ ശാരീരികവും മാനസികവുമായ ആക്രമണങ്ങള്‍ വികലമായ മനോനിലയുടെയും വികലമായ സംസ്കാരത്തിന്‍െറയും സൂചകങ്ങളാണെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. ആണ്‍കുട്ടികളെ മര്യാദയും പെണ്‍കുട്ടികളെ കരാട്ടേയും പഠിപ്പിക്കേണ്ട അവസ്ഥയാണ് കേരളത്തിലെന്ന് സംവിധായകന്‍ ജൂഡ് ആന്‍റണി അറിയിച്ചു. ഈ അപമാനത്തിന് കാരണമായ പുരുഷസമൂഹത്തിന്‍െറ ഭാഗമായതില്‍ തലകുനിഞ്ഞുപോകുന്നുവെന്നും കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിലത്തെിക്കണമെന്നും പൃഥ്വിരാജ് ആവശ്യപ്പെട്ടു.
നടിക്കെതിരായ ആക്രമണത്തെ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിക്കെതിരായിരുന്നു നടി റിമ കല്ലിങ്കലിന്‍െറ രോഷം. ഒരു പെണ്ണ് തന്‍െറ ജീവിതത്തിലെ ഏറ്റവും ഭീകരമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ അതില്‍ പൈങ്കിളിത്തം കണ്ടത്തൊന്‍ എങ്ങനെ കഴിയുന്നുവെന്നും റിമ ചോദിച്ചു.
കേരളത്തില്‍ സ്ത്രീപീഡനങ്ങള്‍ക്കും കുറ്റവാളികള്‍ക്കും  ഇനിയും ഒരു കുറവുമുണ്ടാകില്ളെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു പറഞ്ഞു. സംഭവത്തിന് പിന്നിലുള്ളവരെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ എത്തിക്കണമെന്ന് മേജര്‍ രവി അഭിപ്രായപ്പെട്ടു. ദുല്‍ഖര്‍ സല്‍മാന്‍, കുഞ്ചാക്കോ ബോബന്‍, ടോവിനോ, ഉണ്ണി മുകുന്ദന്‍, ഭാഗ്യലക്ഷ്മി തുടങ്ങി നിരവധി പ്രമുഖര്‍ നടിക്ക് പിന്തുണയുമായി രംഗത്തത്തെി.

 

Tags:    
News Summary - mohanlal response about actress kidnap case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.