1000 കോടി മുതൽ മുടക്കിൽ പുറത്തിറങ്ങാനിരിക്കുന്ന ‘മഹാഭാരതം’ എന്ന ചിത്രത്തിൽ കർണനായി വേഷമിടുന്നത് തെലുങ്ക് താരം നാഗാർജുന. രണ്ട് വര്‍ഷം മുമ്പ് തനിക്ക് ചിത്രത്തിലേക്ക് ഓഫര്‍ ലഭിച്ചിരുന്നുവെന്ന് നാഗാര്‍ജ്ജുന തന്നെ വ്യക്തമാക്കി. ചിത്രത്തിന് വേണ്ടി നാഗ് കരാറൊപ്പിട്ടുവെന്നും തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഭീമന്‍റെ കാഴ്ചപ്പാടിലൊരുങ്ങുന്ന ചിത്രത്തിൽ മോഹൻലാലാണ് ഭീമനായി എത്തുന്നത്. എം.ടി വാസുദേവൻ നായരുടെ രണ്ടാമൂഴത്തെ ആസ്പദമാക്കി എടുക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് എം.ടി തന്നെയാണ്. പരസ്യചിത്ര സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോൻ ആണ് സംവിധാനം.
പ്രമുഖ വ്യവസായി ബി.ആര്‍ ഷെട്ടിയാണ് ചിത്രം നിർമ്മിക്കുന്നത്. മറ്റു താരങ്ങളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഭീഷ്മരായി അമിതാഭ് ബച്ചന്‍റെയും ദ്രൗപതിയായി ഐശ്വര്യ റായിയുടെയും പേരുകള്‍ ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
രണ്ട് ഭാഗങ്ങളിലായിട്ടായിരിക്കും മഹാഭാരതം ചിത്രീകരിക്കുക. ആദ്യ ഭാഗത്തിന്‍റെ ഷൂട്ടിംഗ് 2018 സെപ്തംബറില്‍ തുടങ്ങും. 2020ല്‍ ചിത്രം തിയറ്ററുകളിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.