നിവിൻ പോളി നായകനായ ചിത്രം മൂത്തോന്‍റെ ആദ്യ പ്രദർശനം ടൊറൊന്റോ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ നടക്കും. സെപ്റ് റംബർ 11നാണ് പ്രദർശനം. മുംബൈ അന്താരാഷ്ട്ര ചലചിത്രോത്സവത്തില്‍ ഉദ്ഘാടന ചിത്രമായും സിനിമ പ്രദര്‍ശിപ്പിക്കും. ഒക് ടോബറില്‍ തുടക്കമാവുന്ന ജിയോ മാമി ഫെസ്റ്റിവലിന്‍റെ ഇരുപത്തിയൊന്നാം പതിപ്പിലാണ് മൂത്തോന്‍ പ്രദര്‍ശിപ്പിക്കുക.
ലക്ഷദ്വീപില്‍ നിന്നും ഒരു 14 വയസുകാരന്‍ തന്‍റെ മൂത്ത സഹോദരനെ അന്വേഷിച്ച് വരുന്നതാണ് കഥാ പശ്ചാത്തലം. ഗീതു മോഹൻദാസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം അനുരാഗ് കശ്യപ്, വിനോദ് കുമാർ, അലൻ മാക്അലക്സ്, അജയ് ജി.റായ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.
കാമാത്തിപുര, ലക്ഷദ്വീപ് തുടങ്ങിയിടങ്ങളിലെ യഥാർത്ഥ ലൊക്കേഷനുകളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ചിത്രത്തിന് സംഭാഷണങ്ങൾ രചിച്ചതും കശ്യപാണ്. ലയേഴ്‌സ് ഡയസിന് ശേഷമാണ് ഗീതു മോഹൻദാസ് ചിത്രം സംവിധാനം ചെയ്യുന്നത്.
നിവിൻ പോളിയെ കൂടാതെ സഞ്ജന ദീപു, ശശാങ്ക് അറോറ, ശോഭിത ധുലിപാല, റോഷൻ മാത്യു, ദിലീഷ് പോത്തൻ, ഹരീഷ് ഖന്ന, സുജിത് ശങ്കർ, മെലീസ രാജു തോമസ് തുടങ്ങിയവർ വേഷമിടും.
ജെ.എ.ആർ പിക്ചേഴ്സ്, മിനി സ്റ്റുഡിയോ നിർമ്മാണ കമ്പനികളുടെ ചിത്രമാണ്. ഛായാഗ്രഹണം രാജീവ് രവി. അജിത്കുമാർ ബി., കിരൺ ദാസ് എന്നിവർ ചേർന്നാണ് എഡിറ്റിങ്. പ്രൊഡക്ഷൻ ഡിസൈൻ: ആബിദ് ടി.പി. സൗണ്ട് ഡിസൈൻ: കുനാൽ ശർമ്മ. സംഗീതം: സാഗർ ദേശായ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.