‘അമ്മ’ക്കെതിരെ കൂടുതൽ സിനിമ പ്രവർത്തകർ: അവൾക്കൊപ്പം നൂറുപേർ

കൊച്ചി: ദിലീപിനെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ തിരിച്ചെടുത്ത സംഭവത്തിൽ രാജിവെച്ച നടിമാർക്ക് പിന്തുണയുമായി സിനിമ മേഖലയിൽനിന്ന് നൂറോളം പേർ ഒപ്പിട്ട പ്രസ്താവന പുറത്തിറക്കി. അതിക്രൂരമായ ലൈംഗികാക്രമണത്തെ അതിജീവിച്ച ഞങ്ങളുടെ സഹപ്രവര്‍ത്തകക്കുള്ള പിന്തുണ ഒരിക്കല്‍ കൂടി പരസ്യമായി പ്രഖ്യാപിക്കുകയാണെന്നും ‘അമ്മ’യുടെ നിലപാട് അവഹേളനമാണെന്നും ഇവർ വ്യക്തമാക്കുന്നു.

ആദ്യഘട്ടത്തിൽ ആക്രമിക്കപ്പെട്ട നടി ആരോപണവിധേയനായ നടനെതിരെ നല്‍കിയിരുന്ന പരാതിയില്‍ ഒരു നടപടിയും സംഘടന കൈക്കൊണ്ടിരുന്നില്ല. പിന്നീട് പൊതുജനാഭിപ്രായത്തിന്​ മുന്നില്‍ നില്‍ക്കക്കള്ളിയില്ലാതെയാണ്​ പുറത്താക്കിയത്​. ഇത് വെറും ഒരു മുഖം രക്ഷിക്കല്‍ നടപടി മാത്രമായിരുന്നുവെന്ന് അയാളെ തിരിച്ചെടുത്തതിലൂടെ തെളിഞ്ഞു. രാജി​െവച്ച് പുറത്തുവന്ന സുഹൃത്തുക്കള്‍ക്കും ഈ പുരുഷ-ഫ്യൂഡല്‍ ലോകത്തി​െൻറ പൊതു നിലപാടുകള്‍ക്കെതിരെ സ്ത്രീ കൂട്ടായ്മ രൂപവത്കരിച്ച് പോരാടുന്ന മറ്റ് സ്ത്രീ സുഹൃത്തുക്കള്‍ക്കും അഭിവാദ്യമര്‍പ്പിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു. 

അഭിനേതാക്കൾ, സംവിധായകർ, സംഗീത സംവിധായകർ, മറ്റ് സാങ്കേതിക പ്രവർത്തർ തുടങ്ങിയവരാണ് പ്രസ്​താവനയിൽ ഒപ്പിട്ടിരിക്കുന്നത്. അഭിനേതാക്കളായ വിനായകൻ, പദ്മപ്രിയ, പാർവതി, രേവതി, സജിത മഠത്തില്‍, ഉണ്ണിമായ, അലൻസിയർ ലോപ്പസ്,  പ്രകാശ് ബാരേ, സംവിധായകരായ പി.ബാലചന്ദ്രൻ, രാജീവ് രവി, ആഷിക് അബു,കെ.എം. കമൽ, അമല്‍ നീരദ്, അന്‍വര്‍ റഷീദ്, ഡോ. ബിജു, ദിലീഷ് പോത്തൻ, ടി.കെ. രാജീവ് കുമാർ, കനി, ഗാനരചയിതാവ് അന്‍വര്‍ അലി, ബി. അജിത്കുമാർ തുടങ്ങി നൂറോളം പേരാണ് ഒപ്പിട്ടിരിക്കുന്നത്

Tags:    
News Summary - More supports for 'Her' in AMMA issue- Movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.