കോഴിക്കോട്: രണ്ടാമൂഴം നോവലിനെ ആസ്പദമാക്കി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ച സിനിമയിൽ നിന്ന് എഴുത്തുകാരനും തിരക്കഥാകൃത്തുമായ എം.ടി വാസുദേവൻ നായർ പിൻമാറുന്നു. സംവിധായകനുമായുള്ള കരാർ അവസാനിച്ചതിനെ തുടർന്നാണ് പിൻമാറ്റം. മൂന്നു വർഷത്തേക്കായിരുന്നു കരാർ. ഒരു വർഷത്തേക്ക് കൂടി പുതുക്കി നൽകുകയും ചെയ്തു. എന്നിട്ടും സിനിമയുടെ ചിത്രീകരണം തുടങ്ങാത്ത സാഹചര്യത്തിലാണ് പിൻമാറ്റം.
സംവിധായകനുമായുള്ള കരാർ അവസാനിച്ചുവെന്നും തിരക്കഥ തിരികെ വേണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് എം.ടിയുടെ തീരുമാനം. നാലു വർഷം മുമ്പ് നടത്തിയ ചർച്ചയിൽ അഡ്വാൻസ് കൈപറ്റി എം.ടി തിരക്കഥ കൈമാറിയിരുന്നു. മൂന്ന് വർഷത്തേക്കായിരുന്നു കരാർ. ബി.ആർ ഷെട്ടിയായിരുന്നു നിർമാണം.
ആയിരം കോടി രൂപ മുടക്കി മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കിയാണ് സിനിമ നിർമിക്കുക എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ നാലു വർഷമായിട്ടും ചിത്രീകരണം പോലും ആരംഭിച്ചില്ല. ഇതാണ് സിനിമയിൽ നിന്ന് പിൻമാറുന്നതിലേക്ക് എം.ടിയെ നയിച്ചത്. മുൻകൂറായി വാങ്ങിയ പണം തിരികെ നൽകുമെന്ന് എം.ടി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.