തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ബോളിവുഡ് ചിത്രം മുൽകിനെതിരെ സൈബർ ആക്രമണം. രാജ്യത്ത് നിലനിൽക്കുന്ന ഇസ്ലാമോഫോബിയ ചർച്ച ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുേമ്പാഴാണ് സൈബർ ആക്രമണം രൂക്ഷമാവുന്നത്. പ്രത്യേക മതവിഭാഗത്തിനെ പ്രീണിപ്പിക്കാൻ സംവിധായകൻ അനുഭവ് സിൻഹ ശ്രമിച്ചെന്ന് കാട്ടിയാണ് സമൂഹ മാധ്യമങ്ങളിൽ അദ്ദേഹത്തിനെതിരെ ട്രോളുകൾ നിറയുന്നത്. ഋഷി കപൂർ, തപസി പന്നു എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തിയത്.
പ്രശസ്ത സിനിമാ റിവ്യൂ സൈറ്റായ െഎ.എം.ഡി.ബിയിൽ ചിലർ ചേർന്ന് നടത്തിയ ആസൂത്രിത ആക്രമണത്താൽ 10ൽ 3.5 ആണ് മുൽകിന് നിലവിലുള്ള റെയ്റ്റിങ്. എന്നാൽ ഇത്തരം സംഭവങ്ങൾക്ക് യാതൊരു പരിഗണനയും നൽകില്ലെന്ന് സംവിധായകൻ അനുഭവ് സിംഹ പറഞ്ഞു.
ചിത്രത്തിന് നേരെയുള്ള സൈബർ ആക്രമണം പരിധി വിടുകയാണ്. ചിത്രത്തിന് വേണ്ടി പണം മുടക്കിയിരിക്കുന്നത് അധോലോകവും ഒരു പാർട്ടിയുമാണെന്നും ചിലർ പറയുന്നുണ്ട്. ഇതെല്ലാം ഒരു അജണ്ടയുടെ ഭാഗമാണ്- സംവിധായകൻ പ്രതികരിച്ചു. അതേസമയം മോശം തിരക്കഥയും സംവിധാനവും കാരണം സിനിമ പരാജയപ്പെടുമെന്ന ഭീതിയുള്ളതിനാൽ സംവിധായകൻ പണം നൽകി വിവാദമുണ്ടാക്കുകയാണെന്നും ചിലർ പ്രചരിപ്പിക്കുന്നുണ്ട്.
നേരത്തെ കരീന കപൂർ, സ്വര ഭാസ്കർ, സോനം കപൂർ എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘വീരേ ധി വെഡ്ഡിങ്ങി’ന് നേരെയും സമാനമായ ആക്രമണം ഉണ്ടായിരുന്നു. ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്ത സ്വരാ ഭാസ്കർ വലതുപക്ഷ ഭീകരതക്കെതിരെ പലപ്പോഴായി തുറന്നു സംസാരിച്ചിരുന്നു. ഇതേ തുടർന്നാണ് ചിത്രത്തിന് മോശം റെയ്റ്റിങ് വന്നതെന്ന് അണിറയക്കാരും വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.