മലയാളി പ്രേക്ഷകർക്ക് അഭിമാനം പകർന്ന് ജിയോ-മാമി ഫിലിം ഫെസ്റ്റിവലിൽ നിറഞ്ഞ സദസ്സിൽ പ്രദർശനവുമായി മൂത്തോൻ. നി വിൻ പോളി - ഗീതു മോഹൻദാസ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രത്തെ കൈയ്യടികളോടെയാണ് പ്രേക്ഷകർ വരവേറ്റത്.
ലയേഴ്സ് ഡയ്സിനു ശേഷം ഗീതുമോഹൻദാസ് ഒരുക്കുന്ന മൂത്തോൻ ലക്ഷദ്വീപ്, മുംബൈ പശ്ചാത്തലത്തിൽ കഥ പറയുന്ന ദ്വിഭാഷാചിത്രമാണ് മൂത്തോൻ. ലക്ഷദ്വീപ് മലയാളത്തിലും ഹിന്ദിയിലും സംസാരിക്കുന്ന
ഒരിക്കൽ നഷ്ടപ്പെട്ട മൂത്ത സഹോദരനെ തേടി പതിനാലു വയസ്സുള്ള ലക്ഷദ്വീപുകാരനായ അനിയൻ മുംബൈ നഗരത്തിൽ നടത്തുന്ന അന്വേഷണമാണ് മൂത്തോനിൽ ദൃശ്യവൽക്കരിക്കുന്നത്.
അക്ബർ എന്ന കേന്ദ്രകഥാപാത്രമായി നിവിൻ പോളി ഇതുവരെ അവതരിപ്പിക്കാത്ത ഭാവത്തിൽ പ്രത്യക്ഷപ്പെടുന്നു.
റോഷൻ മാത്യു, ദിലീഷ് പോത്തൻ, സുജിത് ശങ്കർ, ഹരീഷ് ഖന്ന, ശശാങ്ക് അറോറ, ശോഭിത ദുലിപാല, സഞ്ജന ദീപു, മെലീസ രാജു തോമസ്സ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. മിനി സ്റ്റുഡിയോയുടെ ബാനറിൽ വിനോദ്കുമാർ, അനുരാഗ് കശ്യപ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന മൂത്തോൻെറ ഛായാഗ്രഹണം രാജീവ് രവി നിർവ്വഹിക്കുന്നു.
സ്നേഹഖാൻ വാൾകർ സംഗീതം. എഡിറ്റിങ് -ബി അജിത് കുമാർ. ടൊറേൻറാ ഇൻറർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ സ്പെഷ്യൽ പ്രസേൻറഷൻ നിരയിൽ തന്നെ പ്രദർശിപ്പിച്ച മൂത്തോൻ മികച്ച അഭിപ്രായം നേടിയിരുന്നു. നവംബർ എട്ടിന് " മൂത്തോൻ " പ്രദർശനത്തിനെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.