മൈഡിയർ കുട്ടിച്ചാത്തനെന്ന വിസ്മയ ചിത്രം ഒരുക്കിയ ജിജോ പുന്നൂസ് മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നു. ഒരു ഇന്ത്യൻ സിനിമ ആദ്യമായി 3ഡിയിൽ ചിത്രീകരിച്ച് ചരിത്രം സൃഷ്ടിച്ച സംവിധായകനാണ് ജിേജാ. അേദ്ദഹത്തിെൻറ പിതാവും വിഖ്യാത നിർമാതാവുമായ നവോദയ അപ്പച്ചനായിരുന്നു മൈ ഡിയർ കുട്ടിച്ചാത്തൻ നിർമിച്ചത്. യുവ നടൻ ഫഹദ് ഫാസിലാണ് ജിജോയുടെ തിരിച്ചു വരവിലെ നായകനെന്നും സൂചനയുണ്ട്.
ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ പൂർണ്ണമായും 70 എം.എം ഫോർമാറ്റിൽ ചിത്രീകരിച്ച ആദ്യ ചിത്രം പടയോട്ടത്തിെൻറ അമരക്കാരനും ജിജോ ആയിരുന്നു. അന്നത്തെ സൂപ്പർതാരങ്ങളെ ഒരുമിച്ച് കൊണ്ടുവന്ന പടയോട്ടത്തിെൻറ സിനിമാറ്റിക് ക്വാളിറ്റി ഇന്നും അതിശയിപ്പിക്കുന്നതാണ്. ടെക്നിക്കൽ ബില്യൻസ് കൊണ്ട് മലയാള സിനിമയുടെ അഭിമാനമായ ഇൗ രണ്ട് ചിത്രങ്ങൾ മതി ജിജോ പുന്നൂസെന്ന സംവിധായകനാരാണെന്ന് മനസ്സിലാക്കാൻ.
പുറത്തു വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ജിജോ പുന്നൂസിെൻറ പുതിയ ചിത്രം ചുണ്ടൻ വള്ളങ്ങളെ കുറിച്ചായിരിക്കും. കേരളത്തിലെ ചുണ്ടൻ വള്ളങ്ങളുടെ ചരിത്രത്തെ കുറിച്ച് വലിയ കാൻവാസിലാണ് ജിേജായുടെ പുതിയ ചിത്രമെന്നാണ് സൂചന. അന്താരാഷ്ട്ര നിലവാരത്തിൽ നൂതനമായ സാേങ്കതിക വിദ്യ സമുന്നയിപ്പിച്ചായിരിക്കും പുതിയ ചിത്രവും ജിജോ ഒരുക്കുക. ചിത്രത്തിെൻറ പ്രീ പൊഡക്ഷൻ േജാലികളിലാണ് അണിയറക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.