നാദിർഷായെ വീണ്ടും ചോദ്യം ചെയ്യും; മുൻകൂർ ജാമ്യത്തിന് ശ്രമം

കൊച്ചി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ സം​വി​ധാ​യ​ക​ൻ നാ​ദി​ർ​ഷാ​യെ അ​ന്വേ​ഷ​ണ​സം​ഘം വീ​ണ്ടും ചോ​ദ്യം ചെ​യ്യും. നേരത്തെ നടന്ന ചോദ്യം ചെയ്യലിൽ നാദിർഷ പറഞ്ഞ പല വിവരങ്ങളും കള്ളമാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യാൻ പൊലീസ് ഒരുങ്ങുന്നത്. 

ബു​ധ​നാ​ഴ്ച ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ച​ിരുന്നുവെന്നും ഇതിൽ നിന്നും ഒഴിഞ്ഞുമാറുന്നതിനായി നാ​ദി​ർ​ഷാ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടിയെന്നുമാണ് റിപ്പോർട്ടുകൾ. നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്നാ​ണ് ചി​കി​ത്സ തേ​ടി​യ​തെ​ന്നാ​ണ് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്. ആ​ശു​പ​ത്രി വി​ട്ടാ​ൽ നാ​ദി​ർ​ഷാ​യെ ഉ​ട​ൻ ചോ​ദ്യം ചെ​യ്യു​മെ​ന്നാ​ണ് അറിയുന്നത്.

ഇതിനിടെ കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യം തേടാൻ നാ​ദി​ർ​ഷാ ഒരുങ്ങുന്നതായും വാർത്തയുണ്ട്. ഇത് സംബന്ധിച്ച് അ​ഭി​ഭാ​ഷ​ക​നി​ൽ​നി​ന്ന് നി​യ​മോ​പ​ദേ​ശം തേ​ടി​യെന്നാണ് സൂചന.

Tags:    
News Summary - Nadir Shah will be questioned again; Attempts to make an anticipatory bail-movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.