ദുബൈ: കേരളത്തില്‍ സിനിമാ രംഗത്തുണ്ടായ പ്രതിസന്ധി ചിലരുടെ പിടിവാശി മൂലമാണെന്ന് സംവിധായകന്‍ നാദിര്‍ഷാ. തിയറ്റര്‍ ഉടമകളില്‍ ഭൂരിഭാഗവും പ്രദര്‍ശനം നടത്തണമെന്ന് കരുതുന്നവരാണ്. വിരലിലെണ്ണാവുന്നവരുടെ പിടിവാശിയാണ് മന്ത്രി ഇടപ്പെട്ടിട്ട്പോലും പരിഹാരം ഇല്ലാതാക്കിയതെന്ന് നാദിര്‍ഷാ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കൊല്ലം ടി.കെ.എം കോളജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് പൂര്‍വ വിദ്യാര്‍ത്ഥികള്‍ ഒരുക്കുന്ന പുതുവര്‍ഷ മെഗാ കാര്‍ണിവലില്‍ പങ്കെടുക്കാനത്തെിതായിരുന്നു അദ്ദേഹം.ഓടിക്കൊണ്ടിരിക്കുന്ന സിനിമകള്‍ പിന്‍വലിക്കേണ്ട അവസ്ഥയിലാണ്. സിനിമയുടെ വരുമാനത്തില്‍ വലിയ പങ്ക് ലഭിക്കുന്നത് കോടികള്‍ മുടക്കിയ നിര്‍മാതാവിനോ അണിയറ പ്രവര്‍ത്തകര്‍ക്കോ അല്ല.തിയറ്ററുകാര്‍ക്കാണ്.
സിനിമ വിജയിച്ചാല്‍ പോലും ആദ്യ ആഴ്ചയില്‍ കിട്ടുന്ന പണമാണ് പ്രധാന വരുമാനം. പിന്നീട് തിയറ്ററുകാര്‍ തീരുമാനിക്കുന്ന തുകയാണ് നിര്‍മാതാവിന് ലഭിക്കുക. ഇതും പോര എന്നാണ് തിയറ്റര്‍ ഉടമകള്‍ പറയുന്നത്. ഇങ്ങനെ വന്നാല്‍ സിനിമ വ്യവസായം പാടേ നിന്നുപോകും. ഇതിനെതിരായാണ് നിര്‍മാതാക്കള്‍ പ്രതികരിക്കുന്നത്. ‘കട്ടപ്പനയിലെ ഹൃതിക് റോഷ’നും പുലിമുരുകനും ഇപ്പോള്‍ ഓടുന്നുണ്ട്. താല്‍ക്കാലികമായി തീരുമാനം നീട്ടുകയാണ്. നിര്‍മാതാക്കള്‍ തീരുമാനമെടുത്താല്‍ അതിനെ പിന്തുണക്കും. ഒന്നോ രണ്ടോ ആഘോഷങ്ങള്‍ കേന്ദ്രീകരിച്ചാണ് മലയാളത്തില്‍ സിനിമ ഇറങ്ങുന്നത്. ഇത്തരം പ്രശ്നങ്ങളിലൂടെ വലിയ നഷ്ടമാണ് മേഖലക്കുണ്ടാക്കുന്നതെന്ന് നാദിര്‍ ഷാ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.