ജയറാമിനെ നായകനാക്കി വിജീഷ് മണി സംവിധാനം ചെയ്യുന്ന സംസ്കൃത സിനിമയായ ‘നമോ’യിലെ ഗാനം പുറത്തിറങ്ങി. പുരാണ പ്രസിദ്ധമായ കൃഷ്ണകുചേല കഥയാണ് രാജ്യത്തെ വിവിധ സംസ്ഥാനകളിലെ പ്രതിഭകൾ ഒന്നിക്കുന്ന ഈ ചിത്രത്തിെൻറ പ്രമേയം. പ്രശസ്ത ഭജൻ സംഗീതജ്ഞനായ പത്മശ്രീ അനൂപ് ജലോട്ട ഈണം നൽകി ആലപിച്ച ഗാനം മോഹൻലാൽ ഫെസ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്.
ഒരു മാതൃകാ പ്രജയും മാതൃകാ രാജാവും തമ്മിലെ അസാധാരണ ബന്ധം സൃഷ്ടിക്കുന്ന ജീവിത മുഹൂർത്തങ്ങളും വൈകാരികാനുഭൂതികളും ആവിഷ്കരിക്കപ്പെടുന്ന ചിത്രമാണ് നമോ. ശരീരഭാരം 20 കിലോയിലധികം കുറക്കുകയും തല മുണ്ഡനം ചെയ്തുമാണ് ജയറാം ഇതിൽ വേഷമിടുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലെ നിരവധി സിനിമകളിൽ വേഷമിട്ട ജയറാം ആദ്യമായാണ് സംസ്കൃത സിനിമയിൽ അഭിനയിക്കുന്നത്.
ഏറ്റവും വേഗത്തിൽ സിനിമ ഒരുക്കി എന്ന ഗിന്നസ് റെക്കോഡിന് ഉടമായാണ് വിജീഷ് മണി. ശ്രീനാരാണ ഗുരുവിനെക്കുറിച്ചുള്ള ‘വിശ്വഗുരു’ എന്ന മലയാള സിനിമ 51 മണിക്കൂറിനുള്ളിൽ ചിത്രീകരിച്ചാണ് റിലീസ് ചെയ്തത്. ഇതിന് പുറമെ ഗോത്രഭാഷയായ ഇരുളയിൽ തയാറാക്കിയ നേതാജി എന്ന സിനിമയും ഗിന്നസ് റെക്കോഡിന് അർഹമായിട്ടുണ്ട്.
സംസ്കൃത ഭാഷയിൽ റിലീസ് ചെയ്യുന്ന ഒമ്പതാമത്തെ സിനിമയാകും ‘നമോ’. അനശ്വര ചാരിറ്റബിൾ ട്രസ്റ്റാണ് നിർമാണം. യു. പ്രസന്നകുമാറിേൻറതാണ് തിരക്കഥ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.