കൽപറ്റ: ദേശീയ ചലച്ചിത്ര അവാർഡിന് തെൻറ ‘ദ് സ്ലേവ് ജെനെസിസ്’ എന്ന ഡോക്യുമെൻററി തെരഞ്ഞെടുക്കപ്പെട്ട വിവരം അനീസ് കെ. മാപ്പിള അറിയുന്നത് കൽപറ്റ ടൗണിലൂടെയുള്ള പതിവു കറക്കത്തിനിടെയാണ്. ചലച്ചിത്ര അവാർഡ് പ്രഖ്യാപനം വെള്ളിയാഴ്ചയാണെന്നുപോലും അനീസിന് നിശ്ചയമുണ്ടായിരുന്നില്ല. കഥേതര വിഭാഗത്തിലെ മികച്ച ഡോക്യുെമൻററിക്കുള്ള പുരസ്കാരം സ്ലേവ് ജെനെസിസിനാണെന്ന് അവാർഡ് വിവരമറിഞ്ഞ് ചില സുഹൃത്തുക്കൾ വിളിച്ചുപറയുകയായിരുന്നു. ഹൃദയത്തിൽതൊട്ട് ചെയ്ത സൃഷ്ടി ദേശീയ പുരസ്കാരത്തിെൻറ നിറവിലേറുേമ്പാൾ മുട്ടിൽ പരിയാരം സ്വദേശിക്കൊപ്പം വയനാട് ജില്ലയും ഇവിടത്തെ പണിയസമുദായവുമൊക്കെ ആ അംഗീകാരത്തിെൻറ ഭാഗമാകുന്നു.
പതിറ്റാണ്ടുകളായി അവഗണനയുടെ പടുകുഴിയിൽ കഴിയുന്ന ആദിവാസിവിഭാഗമായ പണിയരുടെ നീറുന്ന പ്രശ്നങ്ങൾക്കുനേരെ തുറന്നുവെച്ച കണ്ണാടിയാണ് ‘സ്ലേവ് ജെനെസിസ്’. പണിയവിഭാഗത്തിെൻറ മരണാനന്തര ചടങ്ങുകൾക്കിടക്ക് നടന്നിരുന്ന പേനപ്പാട്ടിെൻറ തുടക്കത്തിൽ പറയുന്ന ഉൽപത്തികഥയെ ആസ്പദമാക്കിയാണ് 64 മിനിറ്റുള്ള ഡോക്യുമെൻററി തയാറാക്കിയത്. ആ കഥക്കൊപ്പം കാലികമായ പ്രതിസന്ധികളെക്കൂടി ഡോക്യുമെൻററിയിൽ ഉൾപ്പെടുത്തിയ അനീസ്, കുടകിലെ ഇഞ്ചിത്തോട്ടങ്ങളിൽ പണിയർ നേരിടുന്ന ചൂഷണങ്ങളും ഗോത്രാചാരപ്രകാരം വിവാഹിതരായവരെ പോക്സോ നിയമം ചുമത്തി ജയിലിലടച്ചതുമടക്കം പരാമർശിക്കുന്നുണ്ട്. തദ്ദേശീയരായിരുന്ന ഒരു ജനത, കുടിയേറ്റക്കാരുടെ വരവോടെ നിലനിൽപുതന്നെ ആശങ്കയിലാവുന്ന വിധത്തിൽ എങ്ങനെ പിന്നാക്കം തള്ളപ്പെട്ടുപോെയന്ന് പ്രതിപാദിക്കുന്ന സ്ലേവ് ജെനെസിസ് മൂന്നു ഘട്ടങ്ങളായാണ് അവതരിപ്പിക്കപ്പെടുന്നത്. ദൃശ്യങ്ങൾക്ക് പ്രാമുഖ്യം നൽകിയുള്ള ആഖ്യാനരീതിയാണ് അവലംബിച്ചിട്ടുള്ളത്.
മൂന്നര വർഷമെടുത്ത് തയാറാക്കിയ സ്ലേവ് ജെനെസിസിെൻറ സംവിധാനവും ഛായാഗ്രഹണവും എഡിറ്റിങ്ങും അനീസ് തന്നെയാണ് നിർവഹിച്ചത്. പണിയസമുദായക്കാരനായ തുടി കലാകാരൻ ഏച്ചോം വിനുവായിരുന്നു കാമറക്കുമുന്നിലും പിന്നിലും പ്രധാന സഹായി. കൽപറ്റ ഫിലിം ഫ്രറ്റേണിറ്റി നിർമാണത്തിൽ പിന്തുണയുമായി രംഗത്തുണ്ടായിരുന്നു. വയനാട്ടിലും കുടക് ജില്ലയിലെ ഹുൻസൂരിലുമായി ചിത്രീകരിച്ച ഡോക്യുമെൻററി നാലു മാസം മുമ്പാണ് പ്രകാശനം ചെയ്തത്.
കോഴിക്കോട് ഫാറൂഖ് കോളജിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്ക്ലബിൽനിന്ന് ജേണലിസത്തിൽ പി.ജി. ഡിപ്ലോമയും നേടിയ അനീസിെൻറ വിതപ്പാട്ട് എന്ന ഡോക്യുമെൻററി നേരത്തേ ഏറെ അംഗീകാരങ്ങൾ നേടിയിരുന്നു. മുൻ ഡെപ്യൂട്ടി കലക്ടറും എൻ.ജി.ഒ യൂനിയൻ സംസ്ഥാന ൈവസ് പ്രസിഡൻറുമായിരുന്ന കെ. മുഹമ്മദ്കുട്ടിയുടെയും കാതിരി ആമിനയുടെയും മകനാണ്. സഹോദരങ്ങൾ: നവാസ്, നദീറ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.