പൃഥ്വിരാജ്​, നസ്രിയ, പാർവതി ഒന്നിക്കുന്ന അഞ്​ജലി മേനോൻ ചിത്രത്തി​െൻറ പേര്​ പുറത്തുവിട്ടു

വിവാഹം കഴിഞ്ഞ്​ നാല്​ വർഷത്തോളം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന നസ്രിയ നസീം അഞ്​ജലി മോനോൻ ചിത്രത്തിലൂടെ തിരിച്ചുവരുന്നു. ചിത്രത്തി​​െൻറ പേര്​ സംവിധായിക ഫേസ്​ബുക്കിലൂടെ പുറത്തുവിട്ടു. കൂടെ എന്നാണ്​ പേര്​ നൽകിയിരിക്കുന്നത്​. ചിത്രത്തിൽ പൃഥ്വിരാജ്​ നസ്രിയയുടെ സഹോദരനായി വേഷമിടുന്നു.

Full View

അതുൽ കുൽക്കർണി, സിദ്ധാർഥ്​ മേനോൻ, റോഷൻ മാത്യു എന്നിവരും പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്​. ന​സ്രിയ, പൃഥ്വിരാജ്​ എന്നിവരുടെ പിതാവായി സംവിധായകൻ രഞ്​ജിത്​ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്​. 

നസ്രിയയുടെ ഭർത്താവും നടനുമായ ഫഹദും ചിത്രത്തി​​െൻറ പോസ്റ്റർ പങ്കുവെച്ചിരുന്നു. ‘‘നാല്​ വർഷത്തോളം ഞങ്ങളുടെ കുടുംബ ജീവിതത്തിന്​ വേണ്ടി സിനിമയിൽ നിന്ന്​ വിട്ട്​ നിന്ന്​ നസ്രിയ തിരിച്ചുവരു​േമ്പാൾ എന്തെന്നില്ലാത്ത സന്തോഷം’’ എന്നായിരുന്നു ഫഹദി​​െൻറ പ്രതികരണം.

Full View
Tags:    
News Summary - nazriya new movie-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.