കൊച്ചി: മമ്മൂട്ടി നായകനായ പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിെൻറ പ്രൊഡക്ഷൻ കൺട്രോളർ മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലുമായി യുവ നടി. ഡബ്ല്യൂ.സി.സിയുടെ വാർത്താ സമ്മേളനത്തിനിടെയാണ് അർച്ചന പദ്മിനിയെന്ന നടി തെൻറ മോശം അനുഭവം പങ്കുവെച്ചത്.
സിനിമയുടെ ചിത്രീകരണത്തിനിടെ െപ്രാഡക്ഷൻ കൺട്രോളറായ ഷെറിൻ സ്റ്റാൻലി എന്നയാൾ തന്നോട് വളരെ മോശമായി പെരുമാറി. ഇതുമായി ബന്ധപ്പെട്ട് ഫെഫ്കക്ക് രണ്ട് തവണ പരാതി അയച്ചിരുന്നു. എന്നാൽ യാതൊരു നടപടിയും സ്വീകരിച്ചില്ല. ബി. ഉണ്ണികൃഷ്ണനാണ് പരാതി നൽകിയത്. ഷെറിൻ സ്റ്റാൻലി ഇപ്പോഴും സിനിമാ മേഖലയിൽ ജോലി ചെയ്യുന്നു. എന്നാൽ തനിക്ക് സിനിമകളില്ലെന്നും അർച്ചന പ്രതികരിച്ചു.
സോഹൻ സീനുലാൽ എന്ന നടെൻറ നേതൃത്വത്തിലാണ് ഫെഫ്കയുമായി സമാധാന ചർച്ച നടത്തിയതെന്നും ബി. ഉണ്ണികൃഷ്ണൻ, സിബി മലയിൽ എന്നിവരും ഉണ്ടായിരുന്നതായും അവർ പറഞ്ഞു. ബി. ഉണ്ണികൃഷ്ണൻ ദിലീപുമൊത്ത് ‘നീതി’ എന്ന ചിത്രം സംവിധാനം ചെയ്യാനിരിക്കുന്നതിനെ കുറിച്ചും അവർ പരാമർശിച്ചു.
ഏറ്റവും മുൻനിരയിൽ നിന്നിരുന്ന ഒരു നടി ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നുപോയപ്പോൾ ഇൗ പറയുന്ന സിനിമാ സംഘടനകൾ നിശബ്ദമായിരുന്നുവെങ്കിൽ ചെറിയ റോളുകൾ ചെയ്യുന്ന തെൻറ അവസ്ഥ മറിച്ചാകില്ലല്ലോ എന്നും അവർ കൂട്ടിച്ചേർത്തു. പൊലീസിനെ അറിയിച്ചോ? എന്ന ചോദ്യത്തിന് വീണ്ടുമൊരു വെർബൽ റേപ്പിന് പാത്രമാകാൻ താൽപര്യമില്ലെന്നും അർച്ചന പറഞ്ഞു.
നടപടി സ്വീകരിച്ചെന്ന് ബി. ഉണ്ണികൃഷ്ണന്‍
കൊച്ചി: നടിയുടെ പരാതിയിൽ നടപടി സ്വീകരിച്ചിരുന്നുവെന്നും ആരോപണ വിധേയനായ വ്യക്തിയെയും അര്‍ച്ചനയെയും ഓഫിസില്‍ വിളിച്ച് സംസാരിച്ചിരുന്നതായും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ക്രിമിനല്‍ കുറ്റമായതിനാല്‍ ഇത് സംഘടന കൈകാര്യം ചെയ്യേണ്ട വിഷയമല്ലെന്നും പൊലീസില്‍ പരാതി നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. സംഘടനാ തലത്തില്‍ നടപടിയെടുത്താല്‍ മതിയെന്നാണ് അവര്‍ പറഞ്ഞതെന്നും തുടർന്ന് ആരോപണ വിധേയനായ വ്യക്തിയെ പുറത്താക്കിയിരുന്നതായും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.