യുവനടൻ നീരജ്​ മാധവ് വിവാഹിതനായി

കോഴിക്കോട്​: യുവനടന്‍ നീരജ് മാധവ് വിവാഹിതനായി. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് വധു. ഇന്ന് കോഴിക്കോട് വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. 

2013ല്‍ ബഡ്ഡി എന്ന ചിത്രത്തിലൂടെയാണ്​ നീരജ്​  സിനിമയിലെത്തിയത്​. 2017 ൽ പുറത്തിറങ്ങിയ ‘പൈപ്പിൻ ചുവട്ടിലെ പ്രണയം’ എന്ന സിനിമയിൽ നായകനായിരുന്നു. റോസാപ്പൂ, അടി കപ്യാരേ കൂട്ടമണി, ചാർലി, കുഞ്ഞിരാമായണം, ജമ്​നാപ്യാരി, കെ.എൽ.10 പത്ത്​, മെമ്മറീസ്, ദൃശ്യം, 1983, അപ്പോത്തിക്കിരി, സപ്തമശ്രീ തസ്‌കര എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു.

 

നിവിന്‍ പോളി നായകനായ ഒരു വടക്കന്‍ സെല്‍ഫി എന്ന സിനിമയില്‍ നൃത്ത സംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2017ല്‍ റിലീസ് ചെയ്ത ‘ലവകുശ’ എന്ന സിനിമയുടെ തിരക്കഥാകൃത്താണ്. 

 

Tags:    
News Summary - Neeraj Madhavan get married

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.