മോഹൻലാൽ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം നീരാളിയുടെ ട്രയിലർ പുറത്ത്. അടിമുടി സസ്പെന്‍സ് നിറച്ച രംഗങ്ങളുമായാണ് ട്രയിലർ പുറത്തുവന്നിരിക്കുന്നത്. ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രം മൂൺഷോട്ട് എൻറർടൈൻമെൻറ്സിെൻറ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് നിര്‍മ്മിക്കുന്നത്. നവാഗതനായ സാജു തോമസിെൻറതാണ് തിരക്കഥയും സംഭാഷണവും.
ബാംഗ്ലൂർ ആസ്ഥാനമായ "സ്റ്റാർ ടർട്ടിൽ "എന്ന ഡയമണ്ട് ബിസിനസ് കമ്പനിയിലെ പ്രധാന ജെമോളജിസ്റ്റാണ് സണ്ണി ജോർജ്ജ് എന്ന നീരാളിയിെല മോഹൻലാലിെൻറ കഥാപാത്രം. രത്നങ്ങളെ കുറിച്ചുള്ള പഠനത്തിലും അതിെൻറ രൂപകൽപ്പനയിലും അഗ്രഗണ്യനായ സണ്ണിയും സുഹൃത്തും ഡ്രൈവറുമായ വീരപ്പയുമായ് ബാംഗ്ലൂരിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് പുറപ്പെടുന്ന ഒരു യാത്രയും യാത്രയ്ക്കിടയിൽ ഉണ്ടാവുന്ന അവിചാരിത സംഭവ വികാസങ്ങളാണ് ഈ സിനിമയുടെ പ്രധാന ഇതിവൃത്തം. വീരപ്പയായ് എത്തുന്നത് സുരാജ് വെഞ്ഞാറമ്മൂടാണ്.
സണ്ണിയുടെ ഭാര്യയുടെ വേഷം നദിയ മൊയ്തുവാണ് അവതരിപ്പിക്കുന്നത്. വർഷങ്ങൾക്കു ശേഷം നദിയയും മോഹൻലാലും ജോഡികളായെത്തുന്നു എന്ന പ്രത്യേകതയും നീരാളി എന്ന സിനിമക്കുണ്ട്. പാർവതി നായർ നൈന എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദിലീഷ് പോത്തൻ ,നാസർ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍.
ക്യാമറ സന്തോഷ് തുണ്ടിയിലാണ് ഛായാഗ്രഹണം. ആക്ഷൻ ഡയറക്ടർ സുനിൽ റോഡ്രിഗ്സും ആർട്ട് ഡയറക്ടർ ഉദയ് പ്രകാശ് സിങ്ങുമാണ്. നിരവധി ബോളിവുഡ് സങ്കേതിക വിദഗ്ധരും നീരാളി എന്ന ചിത്രത്തിനു വേണ്ടി അണിനിരക്കുന്നുണ്ട്. സ്റ്റീഫൻ ദേവസി സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു .ഗാന രചന റഫീക്ക് അഹമ്മദ്, സന്തോഷ് വർമ്മ , പി.ടി ബിനു. സംഗീതത്തിന് പ്രാധാന്യമുള്ള ഈ ചിത്രത്തിൽ നാല് ഗാനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.